Kerala Home - മലയാളം - Mathrubhumi - ആവേശമായി, സന്ദേശമേകി മോദിയുടെ ലഡാക്ക് യാത്ര

ആവേശമായി, സന്ദേശമേകി മോദിയുടെ ലഡാക്ക് യാത്ര


13 August 2020 09:24

ന്യൂഡൽഹി: പതിനൊന്നായിരം അടി ഉയരം. സാന്ദ്രത കുറഞ്ഞ അന്തരീക്ഷം. വരണ്ട കാറ്റും കത്തുന്ന സൂര്യനിൽനിന്ന് പ്രസരിക്കുന്ന അൾട്രാവയലറ്റ് രശ്മികളും. തണുത്തുറഞ്ഞ ലഡാക്കിലെ ഈ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ ചെറുപ്പക്കാർക്കുപോലും കുറഞ്ഞത് രണ്ടുദിവസം വേണ്ടിവരും. 69-കാരനായ ഇന്ത്യയുടെ പ്രധാനമന്ത്രി ഈ വെല്ലുവിളികളെയെല്ലാം നിഷ്‌പ്രയാസം അതിജീവിച്ചാണ് ലേയിലും പിന്നീട് 45 കിലോമീറ്റർ അകലെയുള്ള നിമുവിലും എത്തി ഏതാണ്ടൊരു പകൽ ചെലവഴിച്ചത്. 14-ാം കോറിന്റെ ആസ്ഥാനത്ത് സൈനിക വേഷത്തിലാണ്‌ ജവാന്മാരോട് സംസാരിച്ചത്. ഈ ആവേശത്തെ മുന്നിലിരുന്ന ജവാന്മാർ ഭാരത് മാതാ കീ ജയ് വിളികളോടെ സ്വീകരിക്കുമ്പോൾ, ഒട്ടേറെ സന്ദേശം ഒരേ സമയം നൽകുകയായിരുന്നു പ്രധാനമന്ത്രി. ചൈനയ്‌ക്കൊപ്പം ലോകത്തിനും രാജ്യത്തിനും സൈനികർക്കും.രാഷ്ട്രീയമായ എതിർപ്പുകൾ പ്രകടിപ്പിക്കുന്നവർക്കൊഴികെ, രാജ്യത്തെ എല്ലാവർക്കും ഉത്തേജനം പകരുന്നതായിരുന്നു പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദർശനം. അതിർത്തിയിലെ ഒരിഞ്ചു സ്ഥലംപോലും ശത്രുവിനു നൽകില്ലെന്ന്‌ ചൈനയ്ക്ക് കൃത്യമായ സന്ദേശം നൽകുന്നതിനൊപ്പം ലഡാക്കിലെ ജനങ്ങൾക്കും അധികാരികൾക്കും ഉറപ്പും ധൈര്യവും ന.
ആവേശമായി, സന്ദേശമേകി മോദിയുടെ ലഡാക്ക് യാത്ര. This article is published at 13 August 2020 09:24 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : ആവേശമായി, സന്ദേശമേകി, മോദിയുടെ, ലഡാക്ക്, യാത്ര