Kerala Home - മലയാളം - Mathrubhumi - അമര്‍ സിംഗ് എന്ന ഡീല്‍ മേക്കര്‍

അമര്‍ സിംഗ് എന്ന ഡീല്‍ മേക്കര്‍


02 August 2020 10:57

അമർ സിംഗ് ഒപ്പമുണ്ടെങ്കിൽ നിങ്ങൾക്ക് എല്ലാം നേടാമെന്നായിരുന്നു ഒരു കാലത്ത് അധികാര രാഷ്ട്രീയത്തിന്റെ ഇടനാഴികളിൽ പങ്ക് വയ്ക്കപ്പെട്ട പരസ്യമായ രഹസ്യം. നേതാക്കൾ ആഗ്രഹിക്കുന്ന കരുക്കൾ കളത്തിൽ നീക്കി വിജയം നേടിക്കൊടുക്കാനുള്ള സാമർഥ്യം, സൗഹൃദത്തിന്റെ വല വീശി അധികാരത്തിന്റെ കടലിൽ നിന്ന് വൻസ്രാവുകളെ പിടിക്കാനുള്ള ചതുരുപായങ്ങൾ, പതിവ് മാനദണ്ഡങ്ങളുടെ പരിചിത വലയത്തിനുള്ളിൽ മടിച്ചു നിൽക്കാതെ കൊണ്ടും കൊടുത്തും നേടാനുള്ള വൈദഗ്ധ്യം തുടങ്ങിയ ഘടകങ്ങളുടെ ചേരുവയായിരുന്നു അമർ സിംഗ്. ഇടനിലക്കാരന്റെ മുഖമുള്ള രാഷ്ട്രീയക്കാരൻ എന്ന നിർവചനത്തിന് അമർ സിംഗ് സ്വയം ഉദാഹരണമായതങ്ങനെയാണ്. 1996 മുതൽ 2010 വരെയുള്ള പതിനാല് വർഷത്തെ ദേശീയ രാഷ്ട്രീയം അമർ സിംഗ് എന്ന അസംഗഡുകാരനായ ഡീൽ മേക്കറുടെയും കിംഗ് മേക്കറുടെയും വിരലനക്കങ്ങളിൽ കറങ്ങിത്തിരിഞ്ഞിരുന്നു. രാഷ്ട്രീയ നേതാക്കളും വൻകിട വ്യവസായികളും ചലച്ചിത്ര താരങ്ങളും അമർസിംഗിന്റെ സൗഹൃദ ലോകം വിരിച്ച പട്ടു പരവതാനിയിലൂടെ സഞ്ചരിക്കുകയും വീലർ-ഡീലർ എന്ന വിശേഷണത്തിന്റെ വ്യാഖ്യാനങ്ങളിൽ അമർ സിംഗിനെ അവരോധിക്കുകയും ചെയ്തു. എന്നിട്ടും സിംഗപ്പൂരിലെ ആശുപത്രിയിൽ ഒട്ടും ആർഭാടമില്ലാതെ മരണമെത്തുമ്പോഴേക്ക് സ്വയം സൃഷ്ടിച്ച രാഷ്ട്രീയലോകത്തിന് പോലും അമർ സിംഗ് അപരിചിതനായി എന്നത് മറ്റൊരു യാഥാർഥ്യം. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളിൽ രാജ്യത്ത് നടപ്പായ ഉദാരവൽക്കരണം ഇന്ത്യൻ രാഷ്ട്രീയത്തിലാവാഹിച്ച ധനാധിപത്യത്തിന്റെ പ്രതീകമാണ് അമർ സിംഗ്. പണവും അധികാരവും കെട്ടുപിണഞ്ഞ രാഷ്ട്രീയത്തിന്റെ പ്രയോക്താവ്. ഇക്കാര്യം മറച്ചു വയ്ക്കാൻ അമർ സിംഗ് ഒരിക്കലും മുതിർന്നിട്ടുമില്ല. 1996 ൽ ദേശീയ രാഷ്ട്രീയത്തിലെത്തിയത് മുതൽ എന്നെ അധികാര ദല്ലാൾ എന്നാണ് മാധ്യമങ്ങൾ വിളിക്കുന്നതെന്നായിരുന്നു അടുത്ത കാലത്ത് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഒട്ടും പരിഭവമില്ലാതെ അമർ സിംഗ് പറഞ്ഞത്. ഒരു കാലത്ത് ഉത്തർപ്രദേശിലെ സമാജ്വാദി പാർട്ടിയുടെ മുഖവും മുലായം സിംഗ് യാദവിന്റെ വലം കയ്യുമായിരുന്ന അമർ സിംഗിന്റെ ജീവിതം സിനിമകളെ തോൽപിക്കുന്ന നാടകീയത കലർന്നതാണ്. കോൺ്ഗ്രസ് രാഷ്ട്രീയത്തിലൂടെയായിരുന്നു അമർ സിംഗിന്റെ തുടക്കം. ഉത്തർപ്രദേശിലെ അസംഗഡിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം കൊൽക്കത്തയിലായിരുന്നു തുടർന്ന് അമർ സിംഗിന്റെ ജീവിതം. കൊൽക്കത്ത സെന്റ് സേവ്യേഴ്സിലായിരുന്നു കോളേജ് വിദ്യാഭ്യാസം. വിദ്യാഭ്യാസ കാലത്ത് തന്നെ രാഷ്ട്രീയത്തിൽ താൽപര്യം കാട്ടിയ അമർ സിംഗ് കോൺഗ്രസിന്റെ കൊൽക്കത്തയിലെ ബുരാബസാർ ജില്ലാ കമ്മിറ്റി സെക്രട്ടറിയായാണ് തുടങ്ങിയത്. പിന്നീട് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി മാറിയ കോൺഗ്രസ് നേതാവ് വീർ ബഹാദൂർ സിംഗുമായുള്ള അടുപ്പം ആരംഭിക്കുന്നത് കൊൽക്കത്ത ജീവിത കാലത്താണ്. വീർ ബഹാദൂർ സിംഗ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായപ്പോൾ അമർസിംഗ് ലഖ്നോ കേന്ദ്രീകരിച്ച് ചെറുകിട ബിസിനസുകൾ ആരംഭിച്ചു. ഇക്കാലത്ത് മാധവറാവു സിന്ധ്യ ഉൾപ്പെടെയുള്ള നേതാക്കളുമായും സൗഹൃദം തുടങ്ങി. ബി.സി.സി.ഐ തിരഞ്ഞടുപ്പിൽ ജഗ്മോഹൻ ഡ.
അമര്‍ സിംഗ് എന്ന ഡീല്‍ മേക്കര്‍. This article is published at 02 August 2020 10:57 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : അമര്‍, സിംഗ്, എന്ന, ഡീല്‍, മേക്കര്‍