Kerala Home - മലയാളം - Mathrubhumi - ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ചതിനെതിരെ ബിജെപി നല്‍കിയ ഹര്‍ജി തള്ളി

ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ചതിനെതിരെ ബിജെപി നല്‍കിയ ഹര്‍ജി തള്ളി


27 September 2020 02:50

ജയ്പുർ: രാജസ്ഥാനിൽ അശോക് ഗഹലോത്തിന് താൽക്കാലിക ആശ്വാസം. ആറ് ബി.എസ്.പി. എം.എൽ.എമാർ കോൺഗ്രസിൽ ലയിച്ചതിനെതിരെ ബി.ജെ.പി. നേതാവ് മദൻ ദിലാവർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ബി.എസ്.പി. എം.എൽ.എമാരുടെ ലയനം മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് ദിലാവർ സമർപ്പിച്ച ഹർജി ചില ഉപാധികളോടെയാണ് കോടതി തള്ളിയത്. ദിലാവരയുടെ ഹർജിയുടെ അടിസ്ഥാനത്തിൽ ബി.എസ്.പി. എം.എൽ.എമാരുടെ ലയനവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ നിയമസഭ സ്പീക്കർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. വെള്ളിയാഴ്ച നോട്ടീസിന് മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2018-ലെ രാജസ്ഥാൻ നിയമസഭ തിരഞ്ഞെടുപ്പിൽ ആറ് സീറ്റുകളിലാണ് ബി.എസ്.പി. വിജയിച്ചത്. ഒരു വർഷത്തിനു ശേഷം ഈ ആറ് എം.എൽ.എമാരും കോൺഗ്രസിൽ ലയിച്ചു. സച്ചിൻ പൈലറ്റും 18 എം.എൽ.എമാരും വിമതന്മാരായതോടെ രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടിരുന്നു. 200 അംഗ സഭയിൽ 102 അംഗങ്ങളുടെ പിന്തുണയുണ്ടെന്നാണ് ഗഹലോത്തിന്റെ അവകാശവാദം. ബി.എസ്.പിയിൽനിന്നെത്തിയ ആറ് എം.എൽ.എമാരെ കൂടി ഉൾപ്പെടുത്തിയാണിത്. BJP leader Madan Dilawars petition against merger of 6 BSP MLAs with Congress in Rajasthan: Rajasthan High Court dis.
ബിഎസ്പി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ലയിച്ചതിനെതിരെ ബിജെപി നല്‍കിയ ഹര്‍ജി തള്ളി. This article is published at 27 September 2020 02:50 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : ബിഎസ്പി, എംഎല്‍എമാര്‍, കോണ്‍ഗ്രസില്‍, ലയിച്ചതിനെതിരെ, ബിജെപി, നല്‍കിയ, ഹര്‍ജി, തള്ളി