Kerala Home - മലയാളം - Mathrubhumi - സോണിയയെ ഇനിയും ബുദ്ധിമുട്ടിക്കരുത്; കോണ്‍ഗ്രസ് പുതിയ അധ്യക്ഷനെ കണ്ടെത്തണം- തരൂര്‍

സോണിയയെ ഇനിയും ബുദ്ധിമുട്ടിക്കരുത്; കോണ്‍ഗ്രസ് പുതിയ അധ്യക്ഷനെ കണ്ടെത്തണം- തരൂര്‍


30 September 2020 09:44

ന്യൂഡൽഹി: കോൺഗ്രസിന് ഒരു പുതിയ മുഴുവൻസമയ അധ്യക്ഷനെ കണ്ടത്തേണ്ടതുണ്ടെന്ന് ശശി തരൂർ എം.പി. പാർട്ടിക്ക് നായകനില്ല എന്ന വിമർശത്തിന് മറുപടി നൽകാൻ അത് അത്യാവശ്യമാണെന്നും അദ്ദേഹം പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞു. പാർട്ടിയുടെ ഇടക്കാല അധ്യക്ഷ പദവിയിൽ ഓഗസ്റ്റ് പത്തിന് സോണിയ ഒരുവർഷം പൂർത്തിയാക്കാനിരിക്കെയാണ് തരൂരിന്റെ പ്രതികരണം. ഇടക്കാല അധ്യക്ഷ പദവി സോണിയയെ അനിശ്ചിതകാലത്തേക്ക് ഏൽപ്പിക്കാമെന്ന് കരുതുന്നത് ശരിയല്ല. രാഹുൽ ഗാന്ധിക്ക് പാർട്ടിയെ നയിക്കാനുള്ള ഉത്സാഹവും ശേഷിയും അഭിരുചിയുമുണ്ടെന്നാണ് താൻ കരുതുന്നത്. എന്നാൽ പാർട്ടി അധ്യക്ഷപദം ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറല്ല. അതിനാൽ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ പാർട്ടി സ്വീകരിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയായി തിരഞ്ഞെടുത്തതിനെ കഴിഞ്ഞ വർഷം താൻ സ്വാഗതം ചെയ്തിരുന്നു. എന്നാൽ അവർ അനിശ്ചിത കാലത്തേക്ക് ഭാരം ചുമക്കണമെന്ന് കരുതുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ തിരിച്ചെത്തിക്കണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെടുന്നതിനിടെയാണ് തരൂർ .
സോണിയയെ ഇനിയും ബുദ്ധിമുട്ടിക്കരുത്; കോണ്‍ഗ്രസ് പുതിയ അധ്യക്ഷനെ കണ്ടെത്തണം- തരൂര്‍. This article is published at 30 September 2020 09:44 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : സോണിയയെ, ഇനിയും, ബുദ്ധിമുട്ടിക്കരുത്, കോണ്‍ഗ്രസ്, പുതിയ, അധ്യക്ഷനെ, കണ്ടെത്തണം, തരൂര്‍