Kerala Home - മലയാളം - Mathrubhumi - ഗുജറാത്ത് റവന്യൂ മന്ത്രിയുടെ സഹോദരന്‍ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

ഗുജറാത്ത് റവന്യൂ മന്ത്രിയുടെ സഹോദരന്‍ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍


30 September 2020 09:34

അഹമ്മദാബാദ്: ഗുജറാത്ത് റവന്യു മന്ത്രി കൗശിക് പട്ടേലിന്റെ സഹോദരൻ ഗൗതം പട്ടേലിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. രാവിലെ കുടുംബാംഗങ്ങൾക്കൊപ്പം അല്പനേരം സംസാരിച്ചിരുന്നതിന് ശേഷമാണ് ഗൗതം പട്ടേൽ ഒന്നാംനിലയിലെ മുറിയിലേക്ക് പോയത്. വീട്ടുകാർ മുറിയിലെത്തിയ സമയത്താണ് അദ്ദേഹത്തെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ലെന്നും വീട്ടിൽനിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ലെന്നും അഹമ്മദാബാദ് എസ്.പി. വീരേന്ദ്രയാദവ് പറഞ്ഞു. ഗൗതം പട്ടേലിന് എന്തെങ്കിലും മാനസിക പ്രയാസങ്ങളോ സാമ്പത്തിക ബാധ്യതകളോ ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആനന്ദ് ജില്ലയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനി നടത്തിയിരുന്ന ഗൗതം പട്ടേൽ മന്ത്രി കൗശിക് പട്ടേലിന്റെ ഇളയ സഹോദരനാണ്. ഭാര്യയും ഒരു മകനുമുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,.
ഗുജറാത്ത് റവന്യൂ മന്ത്രിയുടെ സഹോദരന്‍ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍. This article is published at 30 September 2020 09:34 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : ഗുജറാത്ത്, റവന്യൂ, മന്ത്രിയുടെ, സഹോദരന്‍, വീട്ടില്‍, ജീവനൊടുക്കിയ, നിലയില്‍