Kerala Home - മലയാളം - Mathrubhumi - കേരള സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ഞെട്ടിക്കുന്നത്; യെച്ചൂരി എങ്ങനെ പ്രതിരോധിക്കുമെന്ന്‌ ചിദംബരം

കേരള സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ഞെട്ടിക്കുന്നത്; യെച്ചൂരി എങ്ങനെ പ്രതിരോധിക്കുമെന്ന്‌ ചിദംബരം


22 November 2020 12:56

ന്യൂഡൽഹി: സൈബർ ആക്രമണങ്ങൾ തടയാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതിയേയും ബാർ കോഴക്കേസിൽ രമേശ് ചെന്നിത്തലയ്ക്കെതിരായ അന്വേഷണത്തേയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് പി. ചിദംബരം. ഇത്തരം ക്രൂരമായ തീരുമാനങ്ങളെ തന്റെ സുഹൃത്ത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എങ്ങനെ പ്രതിരോധിക്കുമെന്നും അദ്ദേഹം ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു ചിദംബരത്തിന്റെ പ്രതികരണം. സാമൂഹിക മാധ്യമങ്ങളിൽ കുറ്റകരംആയ പോസ്റ്റിട്ടാൽ അഞ്ചു വർഷം തടവ് നൽകുന്ന നിയമം കൊണ്ടുവന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ തീരുമാനം ഞെട്ടിക്കുന്നതാണ്. അതുപോലെ അന്വേഷണ ഏജൻസി നാല് തവണ അവസാനിപ്പിച്ച്റിപ്പോർട്ട് ചെയ്ത കേസിൽ കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പ്രതിചേർക്കാൻ ശ്രമിച്ചതും ഞെട്ടിച്ചു. എന്റെ സുഹൃത്ത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഈ ക്രൂരമായ തീരുമാനങ്ങളെ എങ്ങനെ പ്രതിരോധിക്കും, ചിദംബരം ട്വീറ്റ് ചെയ്തു. പോലീസ് നിയമഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ്. നിയമം പോലീസിന് അമിതാധികാരം നൽകുന്നതിനൊപ്പം മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന ആക്ഷേപവും ഉയർന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടത്. ബാറുടമ ബിജു രമേശ് ഉന്നയിച്ച കോഴ ആരോപണത്തിൽ പ്രാഥമികാന്വേഷണം നടത്താൻ വിജിലൻസിന് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. Also shocked by the attempt to implicate Mr Ramesh Chennithala, LOP, in a case where the investigation agency had filed a closure report FOUR times How will my friend @SitaramYechury , GS, CPI(M), defend these atrocious decisions? — P. Chidambaram (@PChidambaram_IN) November 22, 2020 Content Highlights:decisions of the Kerala government are shocking-p chidambaram
.
കേരള സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ഞെട്ടിക്കുന്നത്; യെച്ചൂരി എങ്ങനെ പ്രതിരോധിക്കുമെന്ന്‌ ചിദംബരം. This article is published at 22 November 2020 12:56 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : കേരള, സര്‍ക്കാരിന്റെ, തീരുമാനങ്ങള്‍, ഞെട്ടിക്കുന്നത്, യെച്ചൂരി, എങ്ങനെ, പ്രതിരോധിക്കുമെന്ന്‌, ചിദംബരം