Kerala Home - മലയാളം - Mathrubhumi - മാസ്റ്റർ റിലീസ്: നിയന്ത്രണങ്ങൾ പാലിക്കാനാകാതെ പ്രദർശനം

മാസ്റ്റർ റിലീസ്: നിയന്ത്രണങ്ങൾ പാലിക്കാനാകാതെ പ്രദർശനം


14 January 2021 10:05

ചെന്നൈ : ഏറെ കാത്തിരിപ്പിനൊടുവിൽ പൊങ്കൽ റിലീസായി പ്രദർശനത്തിനെത്തിയ വിജയ് ചിത്രം മാസ്റ്ററിന് തിയേറ്ററുകളിൽ വൻവരവേൽപ്പ് നൽകി ആരാധകർ. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ കഴിഞ്ഞതവണകളിലേപോലെയുള്ള വ്യാപക ആഘോഷങ്ങളില്ലായിരുന്നെങ്കിലും മാലപ്പടക്കം പൊട്ടിക്കലിൽ തുടങ്ങി വിജയ്യുടെ കട്ടൗട്ടിൽ പാലഭിഷേകം നടത്തുന്നത് വരെയുള്ള ആരാധകരുടെ പതിവുകൾ ഇത്തവണയുമുണ്ടായിരുന്നു. കോവിഡ് വ്യാപനം തടയാൻ തിയേറ്ററുകളിൽ 50 ശതമാനം സീറ്റുകളിലേക്ക് മാത്രമാണ് സർക്കാർ പ്രവേശനമനുവദിച്ചിരുന്നതെങ്കിലും പലയിടത്തും നിയന്ത്രണം പാളി. ചില തിയേറ്ററുകൾ മുഴുവൻ സീറ്റിലേക്കും ടിക്കറ്റ് വിൽപ്പന നടത്തി ആളെക്കയറ്റിയപ്പോൾ നിയമംപാലിച്ച് 50 ശതമാനം പ്രവേശനം നടത്തിയ തിയേറ്ററുകളിലാകട്ടെ സീറ്റുകളിലിരിക്കാതെ ആരാധകർ കൂട്ടംകൂടി ആഘോഷിക്കുകയും ചെയ്തു. നഗരത്തിലെ പ്രധാന തിയേറ്ററുകളിൽ പലതിലും ഈ കാഴ്ചയായിരുന്നു. നിയന്ത്രണം ലംഘിച്ച് മുഴുവൻ സീറ്റിലും കാണികളെ അനുവദിച്ച ചെന്നൈ അശോക് നഗറിലെ കാശി തിയേറ്ററിനെതിരേ പോലീസ് കേസെടുത്തു. പകർച്ചവ്യാധി നിയമപ്രകാരം കേസെടുത്ത് തിയേറ്ററിന് 5,000 രൂപ പിഴ ചുമത്തുകയും ചെയ്തു. തിയേറ്ററിനകത്തുനിന്നുള്ള ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് നടപടിയെടുത്തത്. നഗരത്തിലെ മറ്റ് ഒന്പത് തിയേറ്ററുകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. ശരിയായി മുഖാവരണം ധരിക്കാതെയും ശാരീരികാകലം പാലിക്കാതെയുമാണ് ഭൂരിഭാഗം തിയേറ്ററുകളിലും ആരാധകരെത്തിയത്. പുലർച്ചെ നാലിനുതന്നെ പല തിയേറ്ററുകളിലും ആരാധകർക്കായി ആദ്യപ്രദർശനം ആരംഭിച്ചിരുന്നു. കോയമ്പേട് രോഹിണി തിയേറ്ററിൽ സംവിധായകൻ ലോകേഷ് കനകരാജ് ഉൾപ്പെടെയുള്ള പിന്നണി പ്രവർത്തകർ ആദ്യദിവസം സിനിമാപ്രദർശനം കാണാനെത്തി. ടിക്കറ്റ് ലഭിച്ചില്ലെങ്കിലും റിലീസിന്റെ ആഘോഷത്തിൽ പങ്കുചേരാനും ഒട്ടേറെ ആരാധകർ തിയേറ്ററുകളിലെത്തിയിരുന്നു. തിരക്ക് നിയന്ത്രിക്കാൻ തിയേറ്ററുകൾക്കടുത്ത് പോലീസിനെയും വിന്യസിച്ചിരുന്നു. പൊങ്കൽ അവധിയെത്തുന്നതിനാൽ വരുംദിവസങ്ങളിലും തിരക്ക് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. Content Highlights:Master Release theater in Tamilnadu violates Covid protocol
.
മാസ്റ്റർ റിലീസ്: നിയന്ത്രണങ്ങൾ പാലിക്കാനാകാതെ പ്രദർശനം. This article is published at 14 January 2021 10:05 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : മാസ്റ്റർ, റിലീസ്, നിയന്ത്രണങ്ങൾ, പാലിക്കാനാകാതെ, പ്രദർശനം