Kerala Home - മലയാളം - Mathrubhumi - യു.പി.യില്‍ പോലീസ് നോക്കിനില്‍ക്കെ 46-കാരനെ വെടിവെച്ച് കൊന്നു; മുഖ്യപ്രതി അറസ്റ്റില്‍

യു.പി.യില്‍ പോലീസ് നോക്കിനില്‍ക്കെ 46-കാരനെ വെടിവെച്ച് കൊന്നു; മുഖ്യപ്രതി അറസ്റ്റില്‍


18 October 2020 04:16

ലഖ്നൗ: ഉത്തർപ്രദേശിലെ ബാലിയയിൽ 46-കാരനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ബാലിയ സ്വദേശി ധീരേന്ദ്ര സിങിനെയാണ് ലഖ്നൗവിൽനിന്ന് യു.പി. പോലീസിന്റെ പ്രത്യേക ദൗത്യസംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളികളും കൂട്ടുപ്രതികളുമായ സന്തോഷ് യാദവ്, മരജീത് യാദവ് എന്നിവരെയും ഞായറാഴ്ച പിടികൂടിയിട്ടുണ്ട്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 10 ആയി. കീഴടങ്ങാനുള്ള നീക്കത്തിനിടെയാണ് ഇവരെ പോലീസ് പിടികൂടിയത്. പ്രതികളിൽനിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ലഖ്നൗവിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച പ്രതികളെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. വ്യാഴാഴ്ചയാണ് ബാലിയ ദുർജാൻപൂരിൽ ജയപ്രകാശ്(46) എന്നയാൾ വെടിയേറ്റ് കൊല്ലപ്പെട്ടത്. റേഷൻ കടകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയായിരുന്നു വെടിവെപ്പുണ്ടായത്. പോലീസും സർക്കാർ ഉദ്യോഗസ്ഥരും നോക്കിനിൽക്കേയായിരുന്നു ആക്രമണം. സംഭവത്തിന് ശേഷം ഒളിവിൽപോയ ധീരേന്ദ്രസിങ് താൻ നിരപരാധിയാണെന്ന് അവകാശപ്പെട്ട് പിന്നീട് രംഗത്തെത്തിയിരുന്നു. താൻ ആരെയും വെടിവെച്ചിട്ടില്ലെന്നും പോലീസും പ്രാദേശിക ഭരണകൂടവും അഴിമതിക്കാരാണെന്നും സംഭവത്തിൽ ശരിയായ അന്വേഷണം വേണമെന്നും ഇയാൾ വീഡിയോയിലൂടെ ആവശ്യപ്പെട്ടിരുന്നു. ധീരേന്ദ്രസിങ്ങിനെ അനുകൂലിച്ച് ബി.ജെ.പി. എം.എൽ.എ. രംഗത്തെത്തിയതും ഏറെ വിവാദമായി. ധീരേന്ദ്രസിങ് ബി.ജെ.പി. പ്രവർത്തകനായിരുന്നുവെന്ന് ബി.ജെ.പി. എം.എൽ.എ. സുരേന്ദ്രസിങ് സമ്മതിച്ചിരുന്നു. അതിനിടെ, സംഭവത്തിന് ശേഷം രക്ഷപ്പെട്ട ധീരേന്ദ്രസിങ് ഉത്തർപ്രദേശിലെ ബി.ജെ.പി. നേതാക്കളെ ബന്ധപ്പെട്ടിരുന്നതായാണ് പോലീസ് നൽകുന്ന വിവരം. ബി.ജെ.പി. നേതാക്കൾ ഇയാളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെന്നും ഇതനുസരിച്ച് കീഴടങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നും പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിലെ പ്രമുഖ ബി.ജെ.പി. നേതാക്കളുമായും ജനപ്രതിനിധികളുമായും ധീരേന്ദ്രസിങ്ങിന് അടുത്തബന്ധമുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രതിയുടെ ബി.ജെ.പി. ബന്ധം പുറത്തുവന്നതോടെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും സർക്കാരിനെതിരേ രംഗത്തെത്തിയിരുന്നു. കൊലക്കേസ് പ്രതിയെ ബി.ജെ.പി. പിന്തുണയ്ക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ ആരോപിച്ചു. Content Highlights:uttar pradesh ballia shooting case main accused arrested
.
യു.പി.യില്‍ പോലീസ് നോക്കിനില്‍ക്കെ 46-കാരനെ വെടിവെച്ച് കൊന്നു; മുഖ്യപ്രതി അറസ്റ്റില്‍. This article is published at 18 October 2020 04:16 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : യില്‍, പോലീസ്, നോക്കിനില്‍ക്കെ, കാരനെ, വെടിവെച്ച്, കൊന്നു, മുഖ്യപ്രതി, അറസ്റ്റില്‍