Kerala Home - മലയാളം - Mathrubhumi - ‘കാർ’ @ മുഹമ്മദ് ഷിബിൻ; ചെലവ് 7500

‘കാർ’ @ മുഹമ്മദ് ഷിബിൻ; ചെലവ് 7500


29 October 2020 10:34

അങ്ങാടിപ്പുറം: സ്വയം നിർമിച്ച നാലുചക്രവാഹനം ഓടിച്ചപ്പോൾ ഏറെക്കാലത്തെ സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് മുഹമ്മദ് ഷിബിൻ. കോവിഡിൽ വീണുകിട്ടിയ അവധിക്കാലം സ്വപ്നങ്ങളെ സഞ്ചരിപ്പിക്കാനുള്ള സമയങ്ങളാക്കി മാറ്റുകയായിരുന്നു ഈ 18 വയസ്സുകാരൻ. കാറുകളുടെ സാങ്കേതികവിദ്യതന്നെയാണ് നിർമാണത്തിലുപയോഗിച്ചത്. പത്തുദിവസത്തെ ആസൂത്രണവും നിർമാണത്തിനായി 20-ദിവസത്തെ രാപകൽ അധ്വാനവും. നാലുചക്രവാഹനം റെഡി. വീട്ടിലെ പഴയ ബൈക്കിന്റെ എൻജിനെടുത്ത് ഇരുമ്പുകമ്പികളും തകിടും ഉപയോഗിച്ചുള്ള പ്ലാറ്റ്ഫോമിൽ ഘടിപ്പിച്ചു. ബാക്കിഭാഗങ്ങൾ പഴയ വാഹനങ്ങളുടെ സാധനങ്ങൾ വിൽക്കുന്ന കടയിൽനിന്നുവാങ്ങി. ബൈക്കിൽ ഉപയോഗിച്ച വയറിങ് രൂപമാറ്റം വരുത്തി. വെൽഡിങ്, ഡ്രില്ലിങ്, ഗ്രൈൻഡിങ്, കട്ടിങ് ഉൾപ്പെടെ നിർമാണപ്രവർത്തനങ്ങളെല്ലാം സ്വയം ചെയ്തു. നിർമാണച്ചെലവ് 7500 രൂപ മാത്രം. ഹൈബ്രിഡ് സാങ്കേതികവിദ്യയും കൂട്ടിച്ചേർത്തതിനാൽ പെട്രോൾ തീർന്നാലും സ്വയം ചാർജ് ചെയ്യുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന മോട്ടോറുള്ളതിനാൽ വാഹനം ലക്ഷ്യത്തിലെത്തും. പെട്രോളിൽ 40-കിലോമീറ്റർവരെ മൈലേജ് ലഭിക്കും. മോട്ടോറിലാണെങ്കിൽ മണിക്കൂറിൽ 15-20 വേഗതയിൽ രണ്ടുമണിക്കൂർ സഞ്ചരി.
‘കാർ’ @ മുഹമ്മദ് ഷിബിൻ; ചെലവ് 7500. This article is published at 29 October 2020 10:34 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : ‘കാർ’, മുഹമ്മദ്, ഷിബിൻ, ചെലവ്, 7500