Kerala Home - മലയാളം - Mathrubhumi - ദുരിതാശ്വാസ നിധിയിലേക്ക് 'റീസൈക്കിള്‍ കേരള' 10 കോടിയിലധികം രൂപ കൈമാറി

ദുരിതാശ്വാസ നിധിയിലേക്ക് 'റീസൈക്കിള്‍ കേരള' 10 കോടിയിലധികം രൂപ കൈമാറി


30 September 2020 10:31

കൊച്ചി: ഡി വൈ എഫ് ഐയുടെ റീസൈക്കിൾ കേരള പദ്ധതിയുടെ ഭാഗമായി സമാഹരിച്ച 10,95,86537 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കണ്ണൂർ ജില്ലയിൽ നിന്നാണ് ഏറ്റവുമധികം തുക സമാഹരിച്ചത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കാൻ ഡി.വൈ.എഫ്.ഐ. സംസ്ഥാനത്ത് ആവിഷ്കരിച്ച നൂതന ക്യാമ്പയിനായിരുന്നു റീസൈക്കിൾ കേരള. 1,65,42059 രൂപയാണ് കണ്ണൂർ ജില്ലാ കമ്മിറ്റി സമാഹരിച്ചത്. കോഴിക്കോട് ജില്ലയിൽ നിന്ന് 1,20,01,266 രൂപയും തിരുവനന്തപുരം ജില്ലയിൽ നിന്ന് 1,15,00,000 രൂപയും തുക സമാഹരിച്ചതായി ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹിം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.17 ബ്ലോക്ക് കമ്മിറ്റികൾ പത്ത് ലക്ഷത്തിലധികം രൂപ സമാഹരിച്ചു. നാല് ജില്ലകളിൽ ഒരു കോടിയിലധികം രൂപയാണ് സമാഹരിച്ചത്. പാഴ് വസ്തുക്കൾ, പഴയ പത്രങ്ങൾ, മാസികകൾ എന്നിവ ശേഖരിച്ച് വിൽക്കുക, നിർമാണ പ്രവർത്തനങ്ങൾ, റോഡ് ടാറിംഗ് തുടങ്ങി വിവിധ ജോലികൾ ചെയ്തും വ്യത്യസ്തവും ക്രിയാത്മകവുമായ മാർഗങ്ങളിലൂടെയാണ് പണ സമാഹരണം നടത്തിയത്. സംസ്ഥാനത്താകെ കൈത്തറി ശാലകളിൽ നിന്നും 90 ലക്ഷം രൂപയുടെ മുണ്ട് വാങ്ങി വിൽപ്പന നടത്തുകയും അതിന്റെ ലാഭ .
ദുരിതാശ്വാസ നിധിയിലേക്ക് 'റീസൈക്കിള്‍ കേരള' 10 കോടിയിലധികം രൂപ കൈമാറി. This article is published at 30 September 2020 10:31 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : ദുരിതാശ്വാസ, നിധിയിലേക്ക്, റീസൈക്കിള്‍, കേരള, കോടിയിലധികം, കൈമാറി