Kerala Home - മലയാളം - Mathrubhumi - പിതൃത്വതര്‍ക്കം: ശരീരത്തിലെ അടയാളങ്ങള്‍ ധനുഷ് മായ്ച്ചുകളഞ്ഞു

പിതൃത്വതര്‍ക്കം: ശരീരത്തിലെ അടയാളങ്ങള്‍ ധനുഷ് മായ്ച്ചുകളഞ്ഞു


23 May 2017 11:31

ചെന്നൈ: തമിഴ്നടൻ ധനുഷ് ഉൾപ്പെട്ട പിതൃത്വകേസ് പുതിയ വഴിത്തിരിവിലേക്ക്. ധനുഷിന്റെ ദേഹത്തുള്ള അടയാളങ്ങൾ ലേസർചികിത്സ വഴി മായ്ച്ചുകളയാൻ ശ്രമിച്ചതായി പരിശോധനയിൽ കണ്ടെത്തി. ധനുഷ് തങ്ങളുടെ മകനാണെന്നവകാശപ്പെട്ട് മധുരയിലെ കതിരേശൻ- മീനാക്ഷി ദമ്പതിമാർ മദ്രാസ് ഹൈക്കോടതിയുടെ മധുരബെഞ്ചിൽ ഹർജി സമർപ്പിച്ചിരുന്നു. ധനുഷ് തങ്ങളുടെ മകനാണെന്നും കുട്ടിക്കാലത്ത് നാടുവിട്ടുപോയതാണെന്നും പ്രായംചെന്ന തങ്ങളുടെ ചെലവിലേക്ക് പ്രതിമാസം 65,000 രൂപ വീതം നൽകണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. ധനുഷിന്റേതെന്നു പറയപ്പെടുന്ന ജനനസർട്ടിഫിക്കറ്റുൾപ്പെടെയുള്ള രേഖകളും ദമ്പതിമാർ ഹാജരാക്കി. ഫെബ്രുവരി 28-ന് കോടതിയിൽ മെഡിക്കൽ സംഘം ധനുഷിന്റെ ദേഹത്തെ അടയാളങ്ങൾ പരിശോധിച്ചിരുന്നു. ഇതിന്റെ റിപ്പോർട്ട് തിങ്കളാഴ്ച പുറത്തുവിട്ടപ്പോഴാണ് ധനുഷ് ദേഹത്തെ അടയാളങ്ങൾ ലേസർ ചികിത്സവഴി മായ്ച്ചതായി കണ്ടെത്തിയത്. കേസിന്റെ തുടർവിചാരണ മാർച്ച് 27-ലേക്കു മാറ്റി. വൃദ്ധദമ്പതിമാരുടെ അവകാശവാദം നിഷേധിച്ച ധനുഷ്, താൻ നിർമാതാവും സംവിധായകനുമായ കസ്തൂരിരാജയുടെയും വിജയലക്ഷ്മിയുടെയും മകനാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച ആസ്​പത്രിരേഖകളും അദ്.
പിതൃത്വതര്‍ക്കം: ശരീരത്തിലെ അടയാളങ്ങള്‍ ധനുഷ് മായ്ച്ചുകളഞ്ഞു. This article is published at 23 May 2017 11:31 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : പിതൃത്വതര്‍ക്കം, ശരീരത്തിലെ, അടയാളങ്ങള്‍, ധനുഷ്, മായ്ച്ചുകളഞ്ഞു


Share