Kerala Home - മലയാളം - Mathrubhumi - എട്ടുവയസ്സുകാരി ചോദിക്കുന്നു, എന്നെ അനാഥയാക്കിയതാര്?

എട്ടുവയസ്സുകാരി ചോദിക്കുന്നു, എന്നെ അനാഥയാക്കിയതാര്?


21 September 2017 08:14

കോഴിക്കോട്: പിറന്ന് ഇരുപത്തിനാലുദിവസം അവൾക്ക് അച്ഛനും അമ്മയും ഉൾപ്പെടെ എല്ലാവരും ഉണ്ടായിരുന്നു. ഇന്നവൾക്ക് എട്ടുവയസ്സ്. കൂട്ട് അനാഥത്വം മാത്രം. ഒരു ജീവിതകാലത്തിനിടെ അനുഭവിക്കാൻ കഴിയുന്നതിലധികം ദുരിതം ഈ കുട്ടി പിന്നിട്ടുകഴിഞ്ഞു. അനാഥാലയത്തിൽ നിന്ന് അനാഥാലയത്തിലേക്കുള്ള യാത്രയാണ് ഇപ്പോഴും അവൾക്ക് ജീവിതം. ജനനം മാനന്തവാടിയിൽ മാനന്തവാടിയിലെ സ്വകാര്യാസ്പത്രിയിൽ 2009 ജനുവരി 13-നായിരുന്നു ജനനം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയായിരുന്നു അമ്മ. അവരുടെ അറിവോടെയാണ് കുട്ടിയെ െെകമാറിയത്. കുട്ടികളില്ലാത്ത കോഴിക്കോട് നടുവട്ടം വെള്ളാഞ്ചേരി വീട്ടിൽ എം. സന്തോഷ്കുമാറിനും ഭാര്യയ്ക്കും കുട്ടിയെ കൈമാറി. “കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ചാണ് കുട്ടിയെ കൈമാറിയത്”- സന്തോഷ് കുമാർ അവകാശപ്പെട്ടു. 2009 ഫെബ്രുവരി ആറിന് സന്തോഷും ഭാര്യയും 24 ദിവസം മാത്രം പ്രായമുള്ള കുട്ടിയെ ഏറ്റെടുത്തു. നിയമാനുസൃത ദത്തുനടപടികൾ പൂർത്തിയാക്കിത്തരാമെന്ന് ഇടനിലക്കാരോടൊപ്പമെത്തിയ ഭാര്യാസഹോദരൻ ഉറപ്പുനൽകിയിരുന്നതായി സന്തോഷ് പറയുന്നു. ഇതിനായി പിന്നീട് പലതവണ ഇയാളെ സമീപിച്ചെങ്കിലും ഭീഷണിയായിരുന്നു മറുപടി..
എട്ടുവയസ്സുകാരി ചോദിക്കുന്നു, എന്നെ അനാഥയാക്കിയതാര്?. This article is published at 21 September 2017 08:14 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : എട്ടുവയസ്സുകാരി, ചോദിക്കുന്നു, എന്നെ, അനാഥയാക്കിയതാര്


Share