Kerala Home - മലയാളം - Mathrubhumi - പിടിപ്പുകേട്: കേന്ദ്രഫണ്ടില്‍ കേരളത്തിന് കിട്ടാനുള്ളത് 2000 കോടി

പിടിപ്പുകേട്: കേന്ദ്രഫണ്ടില്‍ കേരളത്തിന് കിട്ടാനുള്ളത് 2000 കോടി


23 May 2017 11:33

ന്യൂഡൽഹി: സമയബന്ധിതമായി വരവ് -ചെലവ് കണക്കുകളും നടത്തിപ്പു റിപ്പോർട്ടും സമർപ്പിക്കാത്തതിനാൽ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഫണ്ടിൽ കേരളത്തിന്റെ 2000 കോടി രൂപ കെട്ടിക്കിടക്കുന്നു. സാമ്പത്തികവർഷം അവസാനിക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ, ഈ തുക എങ്ങനെയെങ്കിലും നേടിയെടുക്കാനുള്ള കഠിനശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി, വിവിധ കേന്ദ്രമന്ത്രാലയങ്ങളിൽ നേരിട്ടുവന്ന് ചർച്ച നടത്തണമെന്ന് ചീഫ് സെക്രട്ടറി എല്ലാ വകുപ്പു സെക്രട്ടറിമാർക്കും നിർദേശം നൽകി. 2016-17 ൽ കേന്ദ്രാവിഷ്കൃത പദ്ധതികൾക്കായി 6500 കോടി രൂപയാണ് കേരളത്തിനായി വകയിരുത്തിയത്. ഇതിൽ ഡിസംബർ വരെ 3300 കോടി രൂപ ലഭിച്ചു. സാമ്പത്തികവർഷം അവസാനിക്കുന്നതിനാൽ, സംസ്ഥാന സർക്കാർ തിടുക്കത്തിൽ നടത്തിയ ഇടപെടലിലൂടെ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ 1000 കോടി രൂപകൂടി കിട്ടി. ബാക്കിയുള്ള തുക മാർച്ച് തീരുന്നതോടെ നേടിയെടുക്കാനാണ് ശ്രമം. ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, കുട്ടനാട് പാക്കേജ്, പട്ടികജാതി-വർഗ ക്ഷേമ പദ്ധതികൾ തുടങ്ങിയവയുടെ തുകയാണ് കിട്ടാനുള്ളത്. ഇതിൽ തൊഴിലുറപ്പു പദ്ധതിക്കുള്ള 518 കോടി രൂപയും കാർഷിക പദ്ധതികൾക്കുള്ള 250 കോടി രൂപയുമാണ് വലിയ തു.
പിടിപ്പുകേട്: കേന്ദ്രഫണ്ടില്‍ കേരളത്തിന് കിട്ടാനുള്ളത് 2000 കോടി. This article is published at 23 May 2017 11:33 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : പിടിപ്പുകേട്, കേന്ദ്രഫണ്ടില്‍, കേരളത്തിന്, കിട്ടാനുള്ളത്, 2000, കോടി


Share