Kerala Home - മലയാളം - Mathrubhumi - ആന്ധ്ര ബിജെപി അധ്യക്ഷന്‍ രാജിവെച്ചു

ആന്ധ്ര ബിജെപി അധ്യക്ഷന്‍ രാജിവെച്ചു


17 April 2018 01:57

Hari Babu photo: manatelengananews ന്യൂഡൽഹി: ആന്ധ്രപ്രദേശിലെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ കെ.ഹരിബാബു തൽസ്ഥാനം രാജിവെച്ചു. വിശാഖപട്ടണം എംപികൂടിയായ ഹരിബാബു രാജിക്കത്ത് ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് അയച്ചുകൊടുത്തു. ടിഡിപി എൻഡിഎ സഖ്യംവിട്ട പശ്ചാത്തലത്തിൽ പാർട്ടി സംസ്ഥാന ഘടകത്തിൽ ഉടൻ അഴിച്ചുപണിയുണ്ടാകും. സോമുവീരരാജു, മുൻ മന്ത്രി പി മാണിക്യാല റാവു, കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ കണ്ണ ലക്ഷ്മിനാരായണ, യുപിഎ സർക്കാരിൽ മന്ത്രിയായിരുന്ന ഡി.പുരന്ദരേശ്വരി എന്നിവരിൽ ആരെങ്കിലും ബിജെപിയുടെ അടുത്ത സംസ്ഥാന അധ്യക്ഷനാകുമെന്നാണ് റിപ്പോർട്ട്. കപു സമുദായത്തിൽ നിന്നുള്ള വീരരാജുവിനും മാണിക്യാല റാവുവിനുമാണ് സാധ്യത കൂടുതൽ. Content Highlights:Hari Babu resigns as Andhra Pradesh BJP party state president
.
ആന്ധ്ര ബിജെപി അധ്യക്ഷന്‍ രാജിവെച്ചു. This article is published at 17 April 2018 01:57 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : ആന്ധ്ര, ബിജെപി, അധ്യക്ഷന്‍, രാജിവെച്ചു


Share