Kerala Home - മലയാളം - Mathrubhumi - കര്‍ണാടക ഗവര്‍ണര്‍ മോദിയുടെ കുതിരക്കച്ചവടത്തിന്റെ ഇടനിലക്കാരന്‍- ചെന്നിത്തല

കര്‍ണാടക ഗവര്‍ണര്‍ മോദിയുടെ കുതിരക്കച്ചവടത്തിന്റെ ഇടനിലക്കാരന്‍- ചെന്നിത്തല


21 August 2018 01:05

തിരുവനന്തപുരം: കർണാടകയിൽ കേവല ഭൂരിപക്ഷമില്ലാത്ത ബിജെപിയെ സത്യപ്രതിജ്ഞ ചെയ്യാൻ ക്ഷണിച്ച ഗവർണറുടെ നടപടി ജനാധിപത്യത്തെ പിച്ചിച്ചീന്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 117 എംഎൽഎമാരുടെ പിന്തുണയുള്ള കോൺഗ്രസ്-ജെഡിഎസ് സഖ്യത്തെ തള്ളി യെദ്യൂരപ്പയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണർ കേന്ദ്ര സർക്കാരിന്റെ ഏജന്റായി പ്രവർത്തിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മോദിയുടെയും അമിത് ഷായുടെയും കുതിരക്കച്ചവടത്തിന് ഇടനിലക്കാരനാകുന്നതല്ല ഗവർണറുടെ ജോലി. യെദ്യൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാൻ അവസരം ഒരുക്കിയതിലൂടെ ഭരണഘടനയുടെ കീഴ്വഴക്കത്തെ കാറ്റിൽ പറത്തിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഭൂരിപക്ഷ പിന്തുണയുള്ള സഖ്യത്തെ ഗവർണറുടെ സഹായത്തോടെ പുറത്ത് നിർത്തിയത് ജനാധിപത്യ വ്യവസ്ഥയെ ദുർബലമാക്കും. കർണാടക ഗവർണർ ജനാധിപത്യത്തിന്റെ അന്തകനായി മാറിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഗവർണർമാരുടെ പിന്തുണയിൽ അധികരത്തിലേറിയ സർക്കാരിന് അൽപായുസായിരിക്കും. കർണാടകയിൽ കോൺഗ്രസ്-ജെഡിയു സഖ്യം അധികം വൈകാതെ അധികാരത്തിലെത്തുമെന്നും ചെന്നിത്തല പ്രത്യാശ പ്രകടിപ്പിച്ചു. .
കര്‍ണാടക ഗവര്‍ണര്‍ മോദിയുടെ കുതിരക്കച്ചവടത്തിന്റെ ഇടനിലക്കാരന്‍- ചെന്നിത്തല. This article is published at 21 August 2018 01:05 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : കര്‍ണാടക, ഗവര്‍ണര്‍, മോദിയുടെ, കുതിരക്കച്ചവടത്തിന്റെ, ഇടനിലക്കാരന്‍, ചെന്നിത്തല


Share