Kerala Home - മലയാളം - Mathrubhumi - മഴ കുറയുന്നു; രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു; ചെങ്ങന്നൂരില്‍ പുറത്തെത്തിക്കാന്‍ ആയിരങ്ങള്‍

മഴ കുറയുന്നു; രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു; ചെങ്ങന്നൂരില്‍ പുറത്തെത്തിക്കാന്‍ ആയിരങ്ങള്‍


26 September 2018 05:02

ആലപ്പുഴ: കേരളത്തിൽ മഴയുടെ രൂക്ഷത കുറയുന്നതായി കാലാവസ്ഥാ സൂചന. ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ മാത്രമാണ് ശക്തമായ മഴയുടെ സാധ്യത പ്രവചിക്കപ്പെടുന്നത്. ഈ മൂന്നു ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, തൃശ്ശൂർ, കൊല്ലം, ആലുപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ 11 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ചെങ്ങന്നൂരിൽ രാവിലെ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് ശക്തമായ മഴയുണ്ട്. ഉൾപ്രദേശങ്ങളിൽ ഇപ്പോളും ആയിരങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. ഇവരിൽ മിക്കവർക്കും ഇന്നലെ ഭക്ഷണവും വെള്ളവും എത്തിച്ചിരുന്നു. ചെങ്ങന്നൂർ പ്രദേശത്തുനിന്ന് വൈകുന്നേരത്തിനുള്ളിൽ എല്ലാവരെയും കുടുങ്ങിക്കിടക്കുന്ന ഇടങ്ങളിൽനിന്ന് ദുരിതാശ്വാസ കേന്ദ്രങ്ങളിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. ആലുവയിൽ ജലനിരപ്പിൽ കാര്യമായി കുറവുണ്ടായിട്ടുണ്ട്. കുട്ടനാട്ടിൽനിന്ന് ജനങ്ങളെ പൂർണമായും ഒഴിപ്പിക്കേണ്ടിവരുമെന്നാണ് റിപ്പോർട്ട്. കുമരകം മുതൽ വൈക്കംവരെ പതിനായിരത്തോളം വീടുകൾ വെള്ളത്തിനടിയിലായി. അപ്പർ കുട്ടനാട്ടിലും പ്രതിസന്ധി രൂക്ഷമാണ്. മഴ ഇടയ്ക്കിടയ്ക്ക്.
മഴ കുറയുന്നു; രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു; ചെങ്ങന്നൂരില്‍ പുറത്തെത്തിക്കാന്‍ ആയിരങ്ങള്‍. This article is published at 26 September 2018 05:02 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : കുറയുന്നു, രക്ഷാപ്രവര്‍ത്തനം, പുനരാരംഭിച്ചു, ചെങ്ങന്നൂരില്‍, പുറത്തെത്തിക്കാന്‍, ആയിരങ്ങള്‍


Share