Kerala Home - മലയാളം - Mathrubhumi - വാരണാസിയില്‍ മോദിക്കെതിരെ ശത്രുഘ്‌നന്‍ സിന്‍ഹ സ്ഥാനാര്‍ത്ഥിയായേക്കും

വാരണാസിയില്‍ മോദിക്കെതിരെ ശത്രുഘ്‌നന്‍ സിന്‍ഹ സ്ഥാനാര്‍ത്ഥിയായേക്കും


19 December 2018 04:35

ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ വിമത ബി.ജെ.പി നേതാവായ ശത്രുഘ്നൻ സിൻഹ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. സമാജ്വാദി പാർട്ടി സ്ഥാനാർത്ഥിയായാണ് സിൻഹ മത്സരിക്കാൻ സാധ്യതയെന്നും റിപ്പോർട്ടുകൾ പറയുന്നു. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ മുൻ സിനിമാ താരം കൂടിയായസിൻഹ ബി.ജെ.പി വിടുമെന്നും,സ്ഥാനാർത്ഥിയായാൽ മോദിക്ക് വാരണാസി എളുപ്പമാകില്ലെന്നുമാണ് സമാജ്വാദി പാർട്ടി നേതാക്കൾ കണക്കുകൂട്ടുന്നത്. കഴിഞ്ഞ കുറച്ചുകാലമായി കടുത്ത മോദി വിമർശകനാണ് ശത്രുഘ്നൻ സിൻഹ. വാരണാസിയിലെ പ്രമുഖ സമുദായമായ കയാസ്ത വിഭാഗക്കാരിൽ ശത്രുഘ്നൻ സിൻഹക്ക് ഉള്ള സ്വാധീനവും തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതായും തീരുമാനം ഉടൻ ഉണ്ടാകുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം വാരണാസി സീറ്റിൽ വിജയം ഉറപ്പിക്കാനായി എ.എ.പി പിന്തുണ തേടാനും എസ്.പി നേതാക്കന്മാർ ശ്രമിക്കുന്നുണ്ട്. എ.എ.പി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിയിൽ വാരണാസിയിൽ രണ്ടാമതെത്തിയത്. കഴിഞ്ഞ ദിവസ.
വാരണാസിയില്‍ മോദിക്കെതിരെ ശത്രുഘ്‌നന്‍ സിന്‍ഹ സ്ഥാനാര്‍ത്ഥിയായേക്കും. This article is published at 19 December 2018 04:35 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : വാരണാസിയില്‍, മോദിക്കെതിരെ, ശത്രുഘ്‌നന്‍, സിന്‍ഹ, സ്ഥാനാര്‍ത്ഥിയായേക്കും


Share