Kerala Home - മലയാളം - Mathrubhumi - ബന്ധുനിയമനം: ആക്ഷേപം ഉയരാതിരിക്കാന്‍ മറ്റപേക്ഷകര്‍ക്കും ജോലി നല്‍കി - പി.കെ ഫിറോസ്

ബന്ധുനിയമനം: ആക്ഷേപം ഉയരാതിരിക്കാന്‍ മറ്റപേക്ഷകര്‍ക്കും ജോലി നല്‍കി - പി.കെ ഫിറോസ്


09 November 2018 06:30

കോഴിക്കോട്: ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ജനറൽ മാനേജറായി മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുവിനെ നിയമിച്ചതിൽ ആക്ഷേപം ഉയരുന്നത് ഒഴിവാക്കാൻ മറ്റ് അപേക്ഷകർക്കും കോർപ്പറേഷനിൽ ജോലി നൽകിയതായി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. യോഗ്യത ഇല്ലെന്നുപറഞ്ഞ് ഒഴിവാക്കിയ രണ്ട് അപേക്ഷകരെ ഇതിനോടകം കോർപ്പറേഷന്റെ റീജ്യണൽ ഓഫീസുകളിൽ ഡെപ്യൂട്ടി മാനേജർ തസ്തികയിൽ നിയമിച്ചു. മന്ത്രി ബന്ധുവായ അദീബിന് ജനറൽ മാനേജറാക്കിയതിൽ ആക്ഷേപം ഉയരാതിരിക്കാൻ മന്ത്രി തന്നെ ഇടപെട്ട് നടത്തിയ നിയമനങ്ങളാണ് ഇവയെന്നും പി.കെ. ഫിറോസ് മാധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട്ടെ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ മാനേജിങ് ഡയറക്ടറെ സന്ദർശിച്ച് രേഖകൾ പരിശോധിച്ച ശേഷമാണ് ഫിറോസ് ഇക്കാര്യം പറഞ്ഞത്. മോഹനൻ പി എന്ന അപേക്ഷകനെ തിരുവനന്തപുരത്തും. അനസ് എന്നയാളെ കാസർകോടും റീജ്യണൽ ഓഫീസുകളിൽ ഡെപ്യൂട്ടി മാനേജർമാരായി നിയമിച്ചു. ഇവരെ വിളിച്ച് വരുത്തി അഭിമുഖം നടത്തി ജോലി നൽകുകയാണ് ഉണ്ടായതെന്ന് എംഡി പറഞ്ഞതായി ഫിറോസ് വ്യക്തമാക്കി. അദീബിന്റെ ബയോഡാറ്റയും മറ്റു രേഖകളും പരിശോധിച്ചത് കോർപ്പറേഷൻ എംഡിയും ചെയർമാനുമാണ്. വിദഗ്ദ്ധസമിതിയാണ് രേഖകൾ പരിശോധിക്കേണ്ടത് എന്നാണ് സർക്കാരിന്റെ ഉത്തരവിലുള്ളത്. ഇത് ലംഘിക്കപ്പെട്ടു. സഹീർ കാലടി എന്ന അപേക്ഷകൻ എംബിഎക്ക് തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനാലാണ് യോഗ്യതയില്ലെന്ന് കോർപ്പറേഷൻ പറഞ്ഞത്. എന്നാൽ പി.ജി.ഡി.ബി.എയുടെ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കാതെയാണ് അദീബിന് നിയമനം നൽകിയെന്നും ഫിറോസ് ആരോപിച്ചു.
.
ബന്ധുനിയമനം: ആക്ഷേപം ഉയരാതിരിക്കാന്‍ മറ്റപേക്ഷകര്‍ക്കും ജോലി നല്‍കി - പി.കെ ഫിറോസ്. This article is published at 09 November 2018 06:30 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : ബന്ധുനിയമനം, ആക്ഷേപം, ഉയരാതിരിക്കാന്‍, മറ്റപേക്ഷകര്‍ക്കും, ജോലി, നല്‍കി, ഫിറോസ്


Share