Kerala Home - മലയാളം - Mathrubhumi - ഫലപ്രഖ്യാപനത്തില്‍ അതൃപ്തി; രക്ഷിതാക്കള്‍ വിധികര്‍ത്താക്കളെ ഘരാവോ ചെയ്തു

ഫലപ്രഖ്യാപനത്തില്‍ അതൃപ്തി; രക്ഷിതാക്കള്‍ വിധികര്‍ത്താക്കളെ ഘരാവോ ചെയ്തു


07 December 2018 07:12

ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം തബലയുടെ ഫല്രപഖ്യാപനത്തിലുണ്ടായ അസംതൃപ്തിയെ തുടർന്ന് രക്ഷിതാക്കളും അധ്യാപകരും വിധികർത്താക്കാളെ ഘരാവോ ചെയ്തു. ഇതോടെ ഹൈസ്കൂൾ വിഭാഗം തബലയുടെ ഫലപ്രഖ്യാപനം ഇന്ന് നടത്താനായില്ല. ഗവ. മുമുഹമ്മദൻസ് എൽ.പി. സ്കൂൾ ഹാളിലായിരുന്നു സംഘർഷം. ഹൈസ്കൂൾ വിഭാഗം തബലവാദനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്കും ബി, സി ഗ്രേഡുകൾ മാത്രമാണ് നൽകിയതെന്ന് ആരോപിച്ചായിരുന്നു അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിധികർത്താക്കളെ ഘരാവോ ചെയ്തത്. വേദിയിലെ മത്സരങ്ങൾ തടസപ്പെടുത്തുമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും പറഞ്ഞതോടെ ഡിപിഒ സംഭവസ്ഥലത്ത് എത്തി രക്ഷിതക്കാളുമായി സംസാരിച്ചു. മത്സരം വീണ്ടും നടത്തണമെന്ന രക്ഷിതാക്കളുടെ വാദം നിരാകരിച്ച ഡിപിഒ അപ്പിൽ നൽകാൻ ആവശ്യപ്പെടുകയായിരുന്നുന്നു. രക്ഷിതാക്കാൾ ഇത് വിസമ്മതിച്ചു. തുടർന്ന് മത്സരത്തിൽ പങ്കെടുത്ത പരാതിക്കാരായ 12 കുട്ടികൾ ഡിപിഒയ്ക്ക് പരാതി നൽകുകയായിരുന്നു. ഇതോടെ ഹൈസ്കൂൾ വിഭാഗം തബലയുടെ ഫല്രപഖ്യാപനം ശനിയാഴ്ച്ചത്തെയ്ക്കു മാറ്റി. Content Highlights:State Kalolsavam School Youth Festival Tabala
.
ഫലപ്രഖ്യാപനത്തില്‍ അതൃപ്തി; രക്ഷിതാക്കള്‍ വിധികര്‍ത്താക്കളെ ഘരാവോ ചെയ്തു. This article is published at 07 December 2018 07:12 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : ഫലപ്രഖ്യാപനത്തില്‍, അതൃപ്തി, രക്ഷിതാക്കള്‍, വിധികര്‍ത്താക്കളെ, ഘരാവോ, ചെയ്തു


Share