Kerala Home - മലയാളം - Mathrubhumi - ആരോഗ്യസേതുവില്‍ ഗ്രീന്‍ സിഗ്നല്‍ കാണിക്കുന്ന വിമാനയാത്രക്കാര്‍ക്ക് ക്വാറന്റീന്‍ വേണ്ടെന്ന് കേന്ദ്രം

ആരോഗ്യസേതുവില്‍ ഗ്രീന്‍ സിഗ്നല്‍ കാണിക്കുന്ന വിമാനയാത്രക്കാര്‍ക്ക് ക്വാറന്റീന്‍ വേണ്ടെന്ന് കേന്ദ്രം


23 May 2020 06:20

ന്യൂഡൽഹി: കോവിഡ് ട്രാക്കറായ ആരോഗ്യസേതു ആപ്ലിക്കേഷനിൽ ഗ്രീൻ സിഗ്നൽ കാണിക്കുന്നആഭ്യന്തര വിമാനയാത്രികർ നിരീക്ഷണത്തിൽ കഴിയേണ്ടതില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. ആഭ്യന്തര വിമാനയാത്രയുമായി ബന്ധപ്പെട്ട് കേന്ദ്രം പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ വ്യക്തത വരുത്താനായി പൊതുജനങ്ങളുമായി ചേർന്ന ഓൺലൈൻ മീറ്റിങ്ങിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യസേതുവിൽ സേഫ്/ ഗ്രീൻ സിഗ്നൽ കാണിക്കുന്നവർ നിരീക്ഷണത്തിൽ കഴിയേണ്ടത് എന്തിനെന്ന് മനസ്സിലാവുന്നില്ല, അതിന്റെ ആവശ്യമില്ല. എന്നാൽ ആരോഗ്യസേതു ആപ്ലിക്കേഷനിൽ ചുവന്ന സിഗ്നൽ കാണിക്കുന്നവരെ വിമാനത്താവളത്തിൽ പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ പൂർണമായും നിർത്തിവെച്ചിരിക്കുന്ന അന്താരാഷ്ട്ര വിമാനസർവീസുകളിൽ ഭൂരിഭാഗവും ഓഗസ്ത്/ സെപ്തംബർ മാസത്തോടെ പുനരാരംഭിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ അക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് സാഹചര്യത്തെക്കൂടി പരിഗണിച്ചാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളമുൾപ്പെടെ ആറ് സംസ്ഥാനങ്ങൾ ആഭ്യന്തര വിമാനയാത്രികർ 14 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന് നിർദേശിച്ചിരുന്നു. വിമാനയാത്രികരുടെ ക്വാറന്റീൻ സംബന്ധിച്ച് അനാവശ്യ സംഭ്രമം പലസംസ്ഥാനങ്ങൾക്കും ഉണ്ടെന്ന് കഴിഞ്ഞദിവസവും മന്ത്രി സൂചിപ്പിച്ചിരുന്നു. Content Highlights:Dont understand quarantie need if Aarogya Setu showa Green says Aviation minister
.
ആരോഗ്യസേതുവില്‍ ഗ്രീന്‍ സിഗ്നല്‍ കാണിക്കുന്ന വിമാനയാത്രക്കാര്‍ക്ക് ക്വാറന്റീന്‍ വേണ്ടെന്ന് കേന്ദ്രം. This article is published at 23 May 2020 06:20 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : ആരോഗ്യസേതുവില്‍, ഗ്രീന്‍, സിഗ്നല്‍, കാണിക്കുന്ന, വിമാനയാത്രക്കാര്‍ക്ക്, ക്വാറന്റീന്‍, വേണ്ടെന്ന്, കേന്ദ്രം