Kerala Home - മലയാളം - Mathrubhumi - ക്വാറന്റീന്‍ കേന്ദ്രത്തില്‍നിന്ന് ചാടി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; രണ്ട് പേര്‍ അറസ്റ്റില്‍

ക്വാറന്റീന്‍ കേന്ദ്രത്തില്‍നിന്ന് ചാടി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; രണ്ട് പേര്‍ അറസ്റ്റില്‍


23 May 2020 06:16

പട്ന: ബിഹാറിൽ 18 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ദാവത്ത് സ്വദേശികളായ സുരേഷ് യാദവ്(22) ചഞ്ചൽ യാദവ്(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും പ്രദേശത്തെ ക്വാറന്റീൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവരാണ്. സംഭവത്തിൽ വിജയ് യാദവ്(20) മുകേഷ് യാദവ്(21) അമിത് പാസ്വാൻ(18) ചുല്ലി പാസ്വാൻ(18) എന്നിവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 18 വയസ്സുകാരി ക്വാറന്റീൻ കേന്ദ്രത്തിനടുത്തുള്ള വയലിൽ പ്രാഥമികകൃത്യം നിർവഹിക്കാൻ പോയ സമയത്താണ് ബലാത്സംഗത്തിനിരയായത്. ക്വാറന്റീൻ കേന്ദ്രത്തിൽനിന്നുചാടിയ സുരേഷ് യാദവും ചഞ്ചൽ യാദവും പെൺകുട്ടിയെ വയലിൽവെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നാലെ ഇവർ കൂട്ടുകാരായ മറ്റ് നാല് പേരെയും വിളിച്ചുവരുത്തി. ഇവരും പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. സംഭവത്തിന് ശേഷം വീട്ടിലെത്തിയ പെൺകുട്ടി മാതാപിതാക്കളോട് കാര്യങ്ങൾ പറഞ്ഞു. ഇതോടെ മാതാപിതാക്കളും ബന്ധുക്കളും ക്വാറന്റീൻ കേന്ദ്രത്തിലെത്തി പ്രതിഷേധിച്ചു. മകളെ ബലാത്സംഗം ചെയ്തവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് മാതാപിതാക്കൾ കരഞ്ഞുകൊണ്ട് ആവശ്യപ്പെട്ടു. സംഭവം ഒതുക്കിതീർക്കാനായിരുന്നു പോലീസ് ആദ്യം ശ്രമിച്ചത്. എന്നാൽ പ്രതിഷേധം വ്യാപകമാവുകയും വാർത്തയാവുകയും ചെയ്തതോടെ പോലീസ് നടപടി സ്വീകരിക്കുകയായിരുന്നു. അറസ്റ്റിലായ രണ്ട് പേരുടെയും സ്രവം കോവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ബാക്കി പ്രതികളെ ഉടൻ പിടികൂടുമെന്നും പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായും പോലീസ് അറിയിച്ചു. Content Highlights:girl raped by six including two who housed in quarantine centre in bihar
.
ക്വാറന്റീന്‍ കേന്ദ്രത്തില്‍നിന്ന് ചാടി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; രണ്ട് പേര്‍ അറസ്റ്റില്‍. This article is published at 23 May 2020 06:16 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : ക്വാറന്റീന്‍, കേന്ദ്രത്തില്‍നിന്ന്, ചാടി, പെണ്‍കുട്ടിയെ, ബലാത്സംഗം, ചെയ്തു, രണ്ട്, പേര്‍, അറസ്റ്റില്‍