Kerala Home - മലയാളം - Mathrubhumi - കോഴിക്കോട്‌ മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ എത്തുന്നവര്‍ക്കെല്ലാം ആന്റിജന്‍ ടെസ്റ്റ്

കോഴിക്കോട്‌ മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ എത്തുന്നവര്‍ക്കെല്ലാം ആന്റിജന്‍ ടെസ്റ്റ്


02 August 2020 12:23

കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ എത്തുന്ന എല്ലാവർക്കും ഇനി കോവിഡ് ആന്റിജൻ ടെസ്റ്റ് നടത്തും. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജ് പോസ്റ്റ് ഓപ്പറേറ്റീവ് സർജറി വാർഡിലെത്തിയ മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ വാർഡിലെ ജീവനക്കാർ അടക്കം നീരീക്ഷണത്തിൽ പോവേണ്ട ആവസ്ഥയിലായി. ജീവനക്കാരുടെ കോവിഡ് പരിശോധനയും നടത്തും. മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് രോഗം വരുന്നതും നിരീക്ഷണത്തിൽ പോവേണ്ടി വരുന്നതും ആശുപത്രി പ്രവർത്തനങ്ങളെ വലിയ രീതിയിൽ ബാധിച്ച് വരുന്നുണ്ട്. ചില വാർഡുകൾ അടച്ചിട്ടിരിക്കുകയാണ്. കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ മറ്റ് അത്യാവശ്യ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ എത്തുന്നവരും ഏറെ ബുദ്ധിമുട്ടുകയാണ്. ഇന്നലെ മാത്രം 37 പേരെയാണ് മെഡിക്കൽ കോളേജ് കോവിഡ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ഇതിൽ 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ച മലപ്പുറം സ്വദേശിനിയ 11 മാസം പ്രായമായ പെൺകുഞ്ഞിന് കോവിഡ് ആന്റിജൻ ടെസ്റ്റ്പോസിറ്റാവായി. മലപ്പുറം ഒളവത്തൂരിലുള്ള കുഞ്ഞിന് പനിയും ശ്വാസ തടസ്സവും വർധിച്ചതോടെയാണ് 31-ാം തീയതി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം അപസ്മാരത്തെ തുടർന്ന് ഹൃദയാഘാതമുണ്ടാവുകയും മരിക്കുകയുമായിരുന്നു. തുടർന്ന് ആന്റിജൻ ടെസ്റ്റിൽ പോസിറ്റാവാവുകയും ചെയ്തു. ആർ.ടി.പി.സി ആർ പരിശോധനയും നടത്തിയിട്ടുണ്ട്. ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ്.
.
കോഴിക്കോട്‌ മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ എത്തുന്നവര്‍ക്കെല്ലാം ആന്റിജന്‍ ടെസ്റ്റ്. This article is published at 02 August 2020 12:23 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : കോഴിക്കോട്‌, മെഡിക്കല്‍, കോളേജ്, കാഷ്വാലിറ്റിയില്‍, എത്തുന്നവര്‍ക്കെല്ലാം, ആന്റിജന്‍, ടെസ്റ്റ്