Kerala Home - മലയാളം - Mathrubhumi - ഹിന്ദി അറിയില്ലെന്ന് പറഞ്ഞപ്പോള്‍ ഇന്ത്യക്കാരിയല്ലേ എന്നുചോദിച്ചു; ആരോപണവുമായി കനിമൊഴി

ഹിന്ദി അറിയില്ലെന്ന് പറഞ്ഞപ്പോള്‍ ഇന്ത്യക്കാരിയല്ലേ എന്നുചോദിച്ചു; ആരോപണവുമായി കനിമൊഴി


30 September 2020 08:48

ചെന്നൈ: പുതിയ വിദ്യാഭ്യാസനയം പ്രഖ്യാപിച്ചതോടെ ഭാഷയുടെ പേരിൽ ഉയർന്ന വിവാദങ്ങൾക്ക് ശക്തിപകർന്ന് ഡിഎംകെ എംപി കനിമൊഴിയുടെ ട്വീറ്റ്. ഹിന്ദി അറിയില്ലെന്ന് പറഞ്ഞ തന്നോട് എയർപോർട്ടിലെ സിഐഎസ്എഫ് ജവാൻ ഇന്ത്യക്കാരിയല്ലേയെന്ന് ചോദിച്ചുവെന്നാണ് കനിമൊഴിയുടെ ആരോപണം. എനിക്ക് ഹിന്ദി അറിയില്ലെന്നും ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കാമോ എന്ന് ചോദിച്ചതിന് ഇന്ന് എന്നോട് എയർപോർട്ടിലെ സി ഐ എസ് എഫ് ജവാൻ ഇന്ത്യനാണോ എന്ന് ചോദിച്ചു. എപ്പോൾ മുതലാണ് ഇന്ത്യൻ എന്ന് പറയുന്നത് ഹിന്ദി അറിയുന്നവന് തുല്യമായി മാറിയതെന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. - കനിമൊഴി ട്വീറ്റ് ചെയ്തു. ഹിന്ദി ഇംപോസിഷൻ എന്ന ഹാഷ്ടാഗിലാണ് കനിമൊഴിയുടെ ട്വീറ്റ്. കനിമൊഴിക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി. അപലപനീയം എന്നാണ് സംഭവത്തെ കോൺഗ്രസ് എംപി മാണിക്കം ടാഗോർ വിശേഷിപ്പിച്ചത്. തികച്ചും പരിഹാസ്യം. അപലപനീയം, ഭാഷാപരമായ പരിശോധനയോ അടുത്തത് എന്താണ്?എന്നായിരുന്നു എംപി കാർത്തി പി ചിദംബരത്തിന്റെ ട്വീറ്റ്. Today at the airport a CISF officer asked me if “I am an Indian” when I asked her to speak to me in tamil or English as I did .
ഹിന്ദി അറിയില്ലെന്ന് പറഞ്ഞപ്പോള്‍ ഇന്ത്യക്കാരിയല്ലേ എന്നുചോദിച്ചു; ആരോപണവുമായി കനിമൊഴി. This article is published at 30 September 2020 08:48 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : ഹിന്ദി, അറിയില്ലെന്ന്, പറഞ്ഞപ്പോള്‍, ഇന്ത്യക്കാരിയല്ലേ, എന്നുചോദിച്ചു, ആരോപണവുമായി, കനിമൊഴി