Kerala Home - മലയാളം - Mathrubhumi - 'വാര്‍ത്താസമ്മേളനം സത്യപ്രതിജ്ഞാ ലംഘനം'; മുരളീധരനെ വിമര്‍ശിച്ച് സി.പി.എം.

'വാര്‍ത്താസമ്മേളനം സത്യപ്രതിജ്ഞാ ലംഘനം'; മുരളീധരനെ വിമര്‍ശിച്ച് സി.പി.എം.


18 October 2020 04:17

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി കെ മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം. കേന്ദ്ര ഏജൻസി അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട് മുരളീധരൻ നടത്തിയ വാർത്താസമ്മേളനം സത്യപ്രതിജ്ഞാലംഘനമാണെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടേറിയേറ്റ് വാർത്താക്കുറിപ്പിലൂടെ ആരോപിച്ചു. ബി.ജെപി നിർദേശിക്കുന്നതു പോലെയാണ് അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നതെന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് മുരളീധരൻ ചെയ്തതെന്നും സി.പി.എം. കുറ്റപ്പെടുത്തുന്നു. മുരളീധരനെതിരെ രൂക്ഷമായ വിമർശനമാണ് പത്രക്കുറിപ്പിൽ ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ കുറേനാളുകളായി മുരളീധരന്റെ ഭാഗത്തുനിന്ന് അധികാര ദുർവിനിയോഗം ഉണ്ടാകുന്നു. കേസ് അന്വേഷണത്തിൽ അനാവശ്യമായി ഇടപെടുന്നു. പ്രതികളുടെ മൊഴികളെ അടിസ്ഥാനപ്പെടുത്തി വാർത്താസമ്മേളനം നടത്തുന്നു തുടങ്ങിയ കാര്യങ്ങളാണ് മുരളീധരനെതിരെ സി.പി.എം. ഉന്നയിക്കുന്നത്. അന്വേഷണഘട്ടത്തിൽ മൊഴികൾ പ്രസിദ്ധപ്പെടുത്തുന്നത് കുറ്റകരമാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി പറഞ്ഞിരുന്നു. എന്നിട്ടു പോലും മൊഴിയെ ആധാരമാക്കി പത്രസമ്മേളനം നടത്തുന്ന മുരളീധരന്റെ നടപടി നിയമവിരുദ്ധവും ഹൈക്കോടതിയെ വെല്ലുവിളിക്കുന്നതാണെന്നും സി.പി.എം. പറയുന്നു. പ്രതിപക്ഷ നേതാവും ബി.ജെ.പി. സംസ്ഥാന അധ്യക്ഷനും കൂടിയാലോചിച്ചാണ് പല പ്രസ്താവനകളും നടത്തുന്നത്. ഇവ വീണ്ടും ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന നടപടിയാണ് മുരളീധരന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ഇത് സ്വതന്ത്രമായ കേസ് അന്വേഷണത്തെ ബാധിക്കും. അതിനാൽ ഇതിനെ ചെറുത്തു തോൽപ്പിക്കണമെന്നും സി.പി.എം. പത്രക്കുറിപ്പിൽ പറയുന്നുണ്ട്. content highlights: cpm criticises v muraleedharan
.
'വാര്‍ത്താസമ്മേളനം സത്യപ്രതിജ്ഞാ ലംഘനം'; മുരളീധരനെ വിമര്‍ശിച്ച് സി.പി.എം.. This article is published at 18 October 2020 04:17 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : വാര്‍ത്താസമ്മേളനം, സത്യപ്രതിജ്ഞാ, ലംഘനം, മുരളീധരനെ, വിമര്‍ശിച്ച്