കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടയ്ക്കു നേരെ വധഭീഷണിയെന്നു പരാതി.നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽ.ഡി.എഫിന് ഗാനങ്ങൾ എഴുതിയതിന്റെ പേരിലാണ് അജ്ഞാതനായ ഒരാൾ മുരുകൻ കാട്ടാക്കടയെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയത്. മുരുകൻ കാട്ടാക്കട രചിച്ച മനുഷ്യനാകണം എന്ന ഗാനത്തിൽ ഉയർച്ചതാഴ്ചകൾക്കതീതമായ സ്നേഹമേ, നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം എന്ന വരികളുണ്ടായിരുന്നു. എന്തിന് മാർക്സിസം എന്നെഴുതി എന്നു പറഞ്ഞാണ് വധഭീഷണി മുഴക്കിയതെന്ന് കവി പറയുന്നു.രാത്രി തുടങ്ങി പുലരുവോളം കവിതയുടെ പേരിൽ വധഭീഷണി മുഴക്കിയെന്നും മുരുകൻ കാട്ടാക്കട പറയുന്നു.
.
മാർക്സിസം എന്നെന്തിനെഴുതി ?വധഭീഷണിയെക്കുറിച്ച് മുരുകൻ കാട്ടാക്കട. This article is published at 08 April 2021 05:16 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.
മാർക്സിസം, എന്നെന്തിനെഴുതി, വധഭീഷണിയെക്കുറിച്ച്, മുരുകൻ, കാട്ടാക്കട