Kerala Home - മലയാളം - Mathrubhumi - പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ തട്ടിപ്പ്

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ തട്ടിപ്പ്


21 August 2018 01:06

മുംബൈ: പൊതുമേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണൽ ബാങ്കിൽ11,328 കോടി രൂപയുടെ(177 കോടി ഡോളർ)തട്ടിപ്പ് കണ്ടെത്തി. മുംബൈയിലെ ബ്രാഞ്ചിൽ ഇടപാടുകളിൽ തട്ടിപ്പ് നടത്തി വിദേശത്ത് നിന്ന് പണം പിൻവലിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ബാങ്ക് ജീവനക്കാരുടെ കൂടി സഹായത്തോടു കൂടിയാണ് വിവിധ അക്കൗണ്ടുകൾ വഴി വിദേശത്ത് നിന്ന് പണം പിൻവലിച്ചതെന്ന് സംശിയിക്കുന്നതായാണ് അന്വേഷണ സംഘം നൽകുന്ന പ്രാഥമിക റിപ്പോർട്ട്. ബാങ്കിന്റെ പരാതിയെ തുടർന്ന് സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പണം കൈമാറ്റം ചെയ്തിട്ടുള്ള അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ബാങ്കിൽ നടന്ന തട്ടിപ്പിന്റെ വാർത്ത പുറത്തു വന്നതോടെ ബാങ്കിന്റെ ഓഹരി വിലയിൽ ഇടിവ് രേഖപ്പെടുത്തി. ആറ് ശതമാനം വരെ ഇടിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്. ഈ ഇടപാടുകളെ തുടർന്നുണ്ടായ നഷ്ടം ബാങ്ക് വഹിക്കേണ്ടി വരുമോയെന്ന കാര്യം അന്വേഷണത്തിന് ശേഷമേ സ്ഥിരീകരിക്കാൻ കഴിയൂ എന്ന് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. (ഒരു ഡോളർ= .
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,328 കോടി രൂപയുടെ തട്ടിപ്പ്. This article is published at 21 August 2018 01:06 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : പഞ്ചാബ്, നാഷണല്‍, ബാങ്കില്‍, കോടി, രൂപയുടെ, തട്ടിപ്പ്


Share