Kerala Home - മലയാളം - Mathrubhumi - തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി കര്‍ണാടകത്തിലേക്ക്

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി കര്‍ണാടകത്തിലേക്ക്


20 July 2018 09:45

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി കർണാടകത്തിലേക്ക്. ഫെബ്രുവരി പത്ത് മുതൽ 12 വരെ അദ്ദേഹം കർണാടകത്തിലുണ്ടാവും. കോൺഗ്രസ് നേതാക്കളുമായും വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികളുമായും സന്ദർശനത്തിനിടെ അദ്ദേഹം ചർച്ച നടത്തുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജി പരമേശ്വര പറഞ്ഞു. അതിനിടെ, സംസ്ഥാനത്ത് സർക്കാർ വിരുദ്ധ വികാരമില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷം നേടി കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അവകാശപ്പെട്ടു. കർണാടക സർക്കാരിന്റെ പ്രവർത്തനങ്ങളിൽ രാഹുൽ സന്തുഷ്ടനാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും സർക്കാർ പാലിച്ചുവെന്നും സിദ്ധരാമയ്യ അവകാശപ്പെട്ടു. ഗൗരവമേറിയ പ്രശ്നങ്ങൾ ഒന്നും സംസ്ഥാനത്ത് ഇല്ലാത്തതിനാലാണ് നിസാര പ്രശ്നങ്ങളുയർത്തി ബി.ജെ.പി വിമർശം ഉന്നയിക്കുന്നത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും, ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇത്തരത്തിലുള്ള ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. .
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി കര്‍ണാടകത്തിലേക്ക്. This article is published at 20 July 2018 09:45 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : തിരഞ്ഞെടുപ്പ്, പ്രചാരണത്തിനായി, രാഹുല്‍ഗാന്ധി, കര്‍ണാടകത്തിലേക്ക്


Share