Kerala Home - മലയാളം - Mathrubhumi - സൈബര്‍ കുറ്റവാളികള്‍ ചോര്‍ത്തിയ 2.9 കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍

സൈബര്‍ കുറ്റവാളികള്‍ ചോര്‍ത്തിയ 2.9 കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍


23 May 2020 06:18

ന്യൂഡൽഹി: 2.9 കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ സൗജന്യമായി നൽകുന്നതായി സൈബർ സുരക്ഷാ സ്ഥാപനമായ സൈബിൾ. ഉദ്യോഗാർഥികളുടെ വ്യക്തിവിവരങ്ങളാണ് ഡീപ്പ് വെബിൽ സൗജന്യമായി ലഭ്യമാക്കിയിരിക്കുന്നത് എന്ന് സൈബിൾ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു. ഇമെയിൽ, ഫോൺ നമ്പർ, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ അനുഭവ പരിചയം, മേൽവിലാസം ഉൾപ്പടെയുള്ള വ്യക്തിവിവരങ്ങൾ അതിലുണ്ട്. 2.3 ജിബി വലിപ്പമുള്ള ഫയലാണിത്. ഫയലിന്റെ സ്ക്രീൻ ഷോട്ടും സൈബിൾ പങ്കുവെച്ചിട്ടുണ്ട്. ഉദ്യോഗാർഥികളുടെ റെസ്യൂമേശേഖരിക്കുന്ന ഏതെങ്കിലും ഏജൻസികളിൽനിന്നും ആയിരിക്കാം ഈ വിവരങ്ങൾ ചോർന്നത് എന്ന് സൈബിൾ അനുമാനിക്കുന്നു.ഇന്ത്യയിലെ പല മുൻനിര തൊഴിൽ വെബ്സൈറ്റുകളുടെ പേരുകളിലുള്ള ഫോൾഡറുകൾ ഇക്കൂട്ടത്തിലുണ്ട്. സൈബിൾ പങ്കുവെച്ച സ്ക്രീൻഷോട്ടിൽ അത് കാണാം. ആൾമാറാട്ടത്തിനും സാമ്പത്തിക തട്ടിപ്പുകൾ ഉൾപ്പടെയുള്ള പലവിധ തട്ടിപ്പുകൾക്കും കോർപ്പറേറ്റ് ചാരവൃത്തിക്കും വേണ്ടി ഈ വ്യക്തി വിവരങ്ങൾ ഉപയോഗിക്കപ്പെടാനിടയുണ്ട്. ഈ വിവരങ്ങളുടെ ഉറവിടം കണ്ടെത്താൻ സൈബിൾ സ്വന്തം നിലയിൽ അന്വേഷണം നടത്തുന്നുണ്ട്. Content Highlights:Personal data of 2.9 crore Indians leaked on dark web
.
സൈബര്‍ കുറ്റവാളികള്‍ ചോര്‍ത്തിയ 2.9 കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍. This article is published at 23 May 2020 06:18 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : സൈബര്‍, കുറ്റവാളികള്‍, ചോര്‍ത്തിയ, കോടി, ഇന്ത്യക്കാരുടെ, സ്വകാര്യ, വിവരങ്ങള്‍, ഡാര്‍ക്ക്, വെബ്ബില്‍