Kerala Home - മലയാളം - Mathrubhumi - ഇമാന് മെലിയണം, ഒരുങ്ങുന്നത് 3000 ചതുരശ്ര അടി ആശുപത്രിക്കെട്ടിടം

ഇമാന് മെലിയണം, ഒരുങ്ങുന്നത് 3000 ചതുരശ്ര അടി ആശുപത്രിക്കെട്ടിടം


29 July 2017 01:28

മുംബൈ: ലോകത്തെ ഏറ്റവും ഭാരം കൂടിയ വനിതയായ ഇമാൻ അഹമ്മദിന്റെ വണ്ണംകുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കായി ആശുപത്രി അധികൃതർ തയ്യാറാക്കുന്നത് വൻ സംവിധാനങ്ങൾ. ചാർണി റോഡിലെ സെയ്ഫീ ആശുപത്രിയിൽ 3000 ചതുരശ്ര അടിയിൽ പ്രത്യേക കെട്ടിടം തന്നെയാണ് തയ്യാറാവുന്നത്. സൗജന്യമായിട്ടായിരിക്കും ഇമാന്റെ ശസ്ത്രക്രിയ. എസ്.ബി ഇൻഡസ്ട്രിയൽ കൺസ്ട്രക്ഷൻ കമ്പനിയാണ് പ്രത്യേക കെട്ടിടം നിർമിക്കുന്നത്. ഈ മാസം അവസാനത്തോടെ പ്രവൃത്തി പൂർത്തിയാവുമെന്നാണ് കരുതുന്നത്. ഇമാന്റെ ശരീരവണ്ണം കുറയ്ക്കാനുള്ള ബാരിയാട്രിക് ശസ്ത്രക്രിയക്കാവശ്യമായ ഓപ്പറേഷൻ തിയറ്റർ, തീവ്രപരിചരണ വിഭാഗം, ഡോക്ടർമാർക്കുള്ള മുറി, അറ്റൻഡൻമാർക്കുള്ള മുറി, രണ്ട് വിശ്രമമുറികൾ, കോൺഫറൻസ് റൂം എന്നിവയാണ് ഈ കെട്ടിടത്തിലുണ്ടാവുക. രണ്ട് കോടി രൂപയാണ് ഇതിന്റെ നിർമാണച്ചെലവ് പ്രതീക്ഷിക്കുന്നത്. ആശുപത്രിയുടെ ഗ്രൗണ്ട് ഫ്ളോറിന് പിൻഭാഗത്തായാണിത് നിർമിക്കുന്നത്. തീർന്നില്ല, കെട്ടിടത്തിലെ കിടക്കയും വാതിലുകളും ഉൾപ്പെടെ എല്ലാം ഇമാന്റെ ഭാരത്തിനും വലിപ്പത്തിനും അനുസരിച്ചാണ് നിർമിച്ചിരിക്കുന്നത്. ഡോ. മുഫസൽ ലക്ഡാവാലയുടെ നേതൃത്വത്തിൽ ഒരു ഹൃദ്രോഗ വിദഗ്ധൻ, ഹൃദയ ശസ്ത്രക്.
ഇമാന് മെലിയണം, ഒരുങ്ങുന്നത് 3000 ചതുരശ്ര അടി ആശുപത്രിക്കെട്ടിടം. This article is published at 29 July 2017 01:28 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : ഇമാന്, മെലിയണം, ഒരുങ്ങുന്നത്, 3000, ചതുരശ്ര, ആശുപത്രിക്കെട്ടിടം


Share