Kerala Home - മലയാളം - Mathrubhumi - യുഗാൺഡ തിരഞ്ഞെടുപ്പ് : 35 വര്‍ഷം ഭരിച്ച പ്രസിഡന്റിനെ നേരിടാന്‍ 38 കാരനായ പോപ് ഗായകന്‍

യുഗാൺഡ തിരഞ്ഞെടുപ്പ് : 35 വര്‍ഷം ഭരിച്ച പ്രസിഡന്റിനെ നേരിടാന്‍ 38 കാരനായ പോപ് ഗായകന്‍


14 January 2021 10:06

കമ്പാല: പോപ് ഗായകൻ ബോബി വൈൻ പാട്ടുംപാടി യുഗാൺഡയുടെ പ്രസിഡന്റ് ആകുമോയെന്ന ഉദ്വേഗത്തിലാണ് ലോകം. യുഗാൺഡ പൊതുതിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് യോവേരി മുസേവെനിക്കെതിരെയാണ് ബോബി മത്സരിക്കുന്നത്. 38-കാരനായ ബോബിയുടെ യഥാർഥ പേര് Robert Kyagulanyi- എന്നാണ്. രാജ്യത്തെ യുവതലമുറയെ ആണ് താൻ പ്രതിനിധീകരിക്കുന്നതെന് ബോബി പറയുന്നു. അതേസമയം സ്ഥിരതയ്ക്കു വേണ്ടിയാണ് തന്റെ പോരാട്ടമെന്നാണ് 76-കാരനായ യോവേരിയുടെ ഭാഷ്യം. വ്യാഴാഴ്ച രാവിലെ ഏഴുമണിക്കാണ് വോട്ടെടുപ്പ്. ശനിയാഴ്ചയ്ക്കു മുൻപ് ഫലം പുറത്തെത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞ 35വർഷമായി അധികാരത്തിൽ തുടരുന്ന യോവേരി, ഇത് ആറാംവട്ടമാണ് ജനവിധി തേടുന്നത്. നാൻസി കലെംബേ എന്ന വനിത ഉൾപ്പെടെ 11 പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. 1.81 കോടി ജനങ്ങളാണ് വോട്ട് രേഖപ്പെടുത്താൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 50%+1 വോട്ടാണ് സ്ഥാനാർഥിക്ക് വിജയിക്കാൻ വേണ്ടത്. 529 എം.പിമാരും തിരഞ്ഞെടുക്കപ്പെടും. പോപ് ഗായകൻ പ്രസിഡന്റ് സ്ഥാനാർഥിയാണെങ്കിലും അത്ര സമാധാനപൂർണമല്ല യുഗാൺഡയുടെ തിരഞ്ഞെടുപ്പ് അന്തരീക്ഷം. പ്രചാരണങ്ങൾക്കിടെ ഗുരുതരമായ അതിക്രമങ്ങൾ ഉണ്ടാവുകയും നിരവധിപേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് സാമൂഹികമാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനുള്ള ഉത്തരവും പുറത്തിറക്കിക്കഴിഞ്ഞു.തന്റെ പാർട്ടിയെ പിന്തുണക്കുന്നവരുടെ നിരവധി അക്കൗണ്ടുകൾ ഫെയ്സ്ബുക്ക് ബ്ലോക്ക് ചെയ്തതിനു പിന്നാലെയാണ് ഇതെന്ന് പ്രസിഡന്റ് യോവേരി പറഞ്ഞു. കമ്പാലയിലും മറ്റ് ജില്ലകളിലും പ്രചാരണങ്ങളും നിരോധിച്ചിട്ടുണ്ട്. തങ്ങൾക്ക് മേധാവിത്വമുള്ള പ്രദേശങ്ങൾ ആയതിനാലാണ് നിരോധനമെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. എന്നാൽ കോവിഡ് 19 പടരാതിരിക്കാനുള്ള മുൻകരുതലാണിത് എന്നാണ് ഭരണകക്ഷിയുടെ വാദം. ബോബി വൈൻ ഉൾപ്പെടെയുള്ള നിരവധി സ്ഥാനാർഥികളും അനുയായികളും പലതവണ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. വോട്ടെടുപ്പു ദിവസം രാജ്യതലസ്ഥാനമായ കമ്പാലയിലെ കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് യുഗാൺഡൻ പോലീസ് അറിയിച്ചിട്ടുണ്ട്. കൂടാതെ പോലീസ് വാഹനങ്ങൾ തെരുവുകളിലൂടെ പട്രോളിങ്ങും നടത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. content highlights:uganda election yoweri museveni faces bobi wine in presidential contest
.
യുഗാൺഡ തിരഞ്ഞെടുപ്പ് : 35 വര്‍ഷം ഭരിച്ച പ്രസിഡന്റിനെ നേരിടാന്‍ 38 കാരനായ പോപ് ഗായകന്‍. This article is published at 14 January 2021 10:06 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : യുഗാൺഡ, തിരഞ്ഞെടുപ്പ്, വര്‍ഷം, ഭരിച്ച, പ്രസിഡന്റിനെ, നേരിടാന്‍, കാരനായ, പോപ്, ഗായകന്‍