Kerala Home - മലയാളം - Mathrubhumi - പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 സൈനികരുടെയും വീടുകളിലെത്തി ഒരുപിടി മണ്ണ് ശേഖരിച്ച് ഉമേഷ്

പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 സൈനികരുടെയും വീടുകളിലെത്തി ഒരുപിടി മണ്ണ് ശേഖരിച്ച് ഉമേഷ്


14 February 2020 08:09

ന്യൂഡൽഹി: യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ബെംഗളൂരുവിലെ പാട്ടുകാരനാണ് ഉമേഷ് ഗോപിനാഥ് ജാധവ്.പാട്ടുകാരൻ എന്നതിലുപരി ഇന്ത്യൻ സൈന്യത്തെ ജീവനോളം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഉമേഷ്. പുൽവാമ ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷിക ദിനമായ വെള്ളിയാഴ്ച കശ്മീരിലെ ലെതോപോരയിലെ സിആർപിഎഫ് ക്യാമ്പിൽ നടന്ന അനുസ്മരണ ചടങ്ങിലെ പ്രത്യേക ക്ഷണിതാവായിരുന്നു ഉമേഷ് ഗോപിനാഥ്ജാധവ്. പുൽവാമയിൽ വീരമൃത്യു വരിച്ച 40 സിആർപിഎഫ് ജവാൻമാരുടെയും വീടുകൾ സന്ദർശിച്ച് അവിടെനിന്നും ഒരു പിടി മണ്ണ് ചെറുഭരണിയിൽ ശേഖരിച്ചാണ് ഉമേഷ് സൈനികരോടുള്ള തന്റെ ഐക്യദാർഢ്യം പ്രകടിപ്പിച്ചിരുന്നത്. ഇതാണ് പുൽവാമ ഓർമദിനത്തിൽ സൈനികർക്കുള്ള സ്മാരകത്തിന്റെ ഉദ്ഘാടനത്തിനായി ഉമേഷിനെ സിആർപിഎഫ് ക്യാമ്പിലേക്ക് ക്ഷണിക്കാനുള്ള കാരണവും. രാജ്യത്തുടനീളം ഏകദേശം 61,000 കിലോമീറ്ററിലേറെ ദൂരം സഞ്ചരിച്ചാണ് ഉമേഷ് ജാധവ്40 സൈനികരുടെയും വീടുകൾ സന്ദർശിച്ചത്. വീടുകളിൽനിന്നും ജവാൻമാരെ സംസ്കരിച്ച സ്ഥലത്തുനിന്നും ശേഖരിച്ച മണ്ണ്സൈനികരുടെ ഓർമയ്ക്കായി ലെതോപോര ക്യാമ്പിൽ നടന്ന അനുസ്മരണ ചടങ്ങിൽ ഉമേഷ്സിആർപിഎഫിന് സമർപ്പിക്കുകയും ചെയ്തു. പുൽവാമയിൽ ജീവൻ നഷ്ടമായ ധീരജവാൻമാരുടെ കുടുംബങ്ങളെ അവരുടെ വീടുകളിലെത്തി സന്ദർശിക്കാനായതിൽ അഭിമാനമുണ്ടെന്നും, ജീവൻ പൊലിഞ്ഞ സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കാനാണ് ഇത്തരത്തിൽ യാത്ര നടത്തിയതെന്നും ഉമേഷ് പറയുന്നു. courtesy; ANI കഴിഞ്ഞ വർഷം ഏപ്രിൽ ഒമ്പത് മുതലാണ് സൈനികരുടെ ഭവന സന്ദർശനം ഉമേഷ് ആരംഭിച്ചത്. പത്ത് മാസത്തോളം സമയമെടുത്താണ് പതിനാറ് സംസ്ഥാനങ്ങളിലായുള്ള 40 സൈനികരുടെയും വീടുകളിലെത്തി കുടുംബാഗംങ്ങളെ ഉമേഷ്ഗോപിനാഥ്നേരിൽകണ്ടത്. content highlights;Umesh Gopinath Jadhav, the man collected soil from Pulwama attack martyrs home
.
പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 സൈനികരുടെയും വീടുകളിലെത്തി ഒരുപിടി മണ്ണ് ശേഖരിച്ച് ഉമേഷ്. This article is published at 14 February 2020 08:09 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : പുല്‍വാമയില്‍, വീരമൃത്യു, വരിച്ച, സൈനികരുടെയും, വീടുകളിലെത്തി, ഒരുപിടി, മണ്ണ്, ശേഖരിച്ച്, ഉമേഷ്


Share