Kerala Home - മലയാളം - Mathrubhumi - വൈദ്യുതിരംഗത്തെ സ്വകാര്യവത്കരണം: 10 ലക്ഷം സർക്കാർ ജീവനക്കാർ സ്വകാര്യമേഖലയിലേക്ക്

വൈദ്യുതിരംഗത്തെ സ്വകാര്യവത്കരണം: 10 ലക്ഷം സർക്കാർ ജീവനക്കാർ സ്വകാര്യമേഖലയിലേക്ക്


29 October 2020 10:22

കൊച്ചി: രാജ്യത്തെ വൈദ്യുതിവിതരണരംഗം സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുമ്പോൾ 10 ലക്ഷത്തോളം സർക്കാർജീവനക്കാർ സ്വകാര്യ കമ്പനികൾക്ക് കീഴിലാകും. സ്വകാര്യവത്കരണത്തിന് കേന്ദ്ര ഊർജമന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശപ്രകാരം വൈദ്യുതിവിതരണരംഗത്ത് നിലവിലുള്ള ജീവനക്കാരെയെല്ലാം സ്വകാര്യ കമ്പനികൾക്ക് കൈമാറണം. ജീവനക്കാരും എൻജിനിയർമാരുമായി 12 ലക്ഷത്തോളം പേരാണ് സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ വൈദ്യുതിമേഖലയിലുള്ളത്. ഇതിൽ 10 ലക്ഷം പേരും വിതരണരംഗത്താണ്. കെ.എസ്.ഇ.ബി.യിൽ ആകെയുള്ള 34,000 ജീവനക്കാരിൽ 27,500 പേരും വിതരണമേഖലയിലാണ്. സംസ്ഥാന സർക്കാരുകൾക്കുകീഴിൽ വൈദ്യുതിവിതരണരംഗത്തെ കമ്പനികളുടെ ആസ്തികൾ ഉൾപ്പെടെയാണ് ഓഹരികളായി സ്വകാര്യ കമ്പനികൾക്ക് കൈമാറുക. ഓഹരിക്കച്ചവടം നടത്തണമോ വേണ്ടയോയെന്ന് സംസ്ഥാനസർക്കാരുകൾക്ക് തീരുമാനിക്കാം. ജീവനക്കാരെ സ്വകാര്യകമ്പനികൾക്ക് കൈമാറുമ്പോൾ അതുവരെയുള്ള എല്ലാ ആനുകൂല്യങ്ങളും സംസ്ഥാന സർക്കാരുകൾ വഹിക്കണം. കൈമാറിയ തീയതിമുതലുള്ള ബാധ്യതകൾ മാത്രമാണ് പുതിയ കമ്പനികൾക്കുണ്ടാവുക. അതുവരെയുള്ള നഷ്ടങ്ങളുടെ ബാധ്യത സംസ്ഥാനസർക്കാരുകൾ ഏറ്റെടുക്കണം. ജീവനക്കാർക്കുള്ള പെൻഷൻ ആനുകൂല്യങ്ങളും വ.
വൈദ്യുതിരംഗത്തെ സ്വകാര്യവത്കരണം: 10 ലക്ഷം സർക്കാർ ജീവനക്കാർ സ്വകാര്യമേഖലയിലേക്ക്. This article is published at 29 October 2020 10:22 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : വൈദ്യുതിരംഗത്തെ, സ്വകാര്യവത്കരണം, ലക്ഷം, സർക്കാർ, ജീവനക്കാർ, സ്വകാര്യമേഖലയിലേക്ക്