Kerala Home - മലയാളം - Mathrubhumi - ചെളിയില്‍ കാളകളോടൊപ്പം 100 മീറ്റര്‍ ഓടിയത് 9.55 സെക്കന്റില്‍; ബോള്‍ട്ടിനെ വെല്ലുമോ ഈ ഓട്ടം?

ചെളിയില്‍ കാളകളോടൊപ്പം 100 മീറ്റര്‍ ഓടിയത് 9.55 സെക്കന്റില്‍; ബോള്‍ട്ടിനെ വെല്ലുമോ ഈ ഓട്ടം?


14 February 2020 09:21

ബെംഗളൂരു: ലോകത്തെ വേഗരാജാവ് ഉസൈൻ ബോൾട്ടിനെ പിന്നിലാക്കാൻ ഒരു ഇന്ത്യക്കാരന് കഴിയുമോ? ഇല്ല എന്ന് ഉത്തരം പറയാൻ വരട്ടെ, അങ്ങനെ ഒരു ഇന്ത്യക്കാരനെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. കർണാടകയിലെ മൂഡബദ്രിയിലെ കാളയോട്ടക്കാരൻ ശ്രീനിവാസഗൗഡയാണ് ബോൾട്ടിനെ പിന്നിലാക്കുന്ന പ്രകടനം പുറത്തെടുത്തത്. ദക്ഷിണ കന്നഡയിലെ ഉഡുപ്പിയിൽ നടന്ന കാളപ്പൂട്ട് മത്സരത്തിനിടെയായിരുന്നു ശ്രീനിവാസ ഗൗഡയുടെ റെക്കോഡ് പ്രകടനം. കാളകളുമായി 142.5 മീറ്റർ ഓടാൻ ശ്രീനിവാസ ഗൗഡ എടുത്ത സമയം 13.62 സെക്കന്റാണ്. അതിൽ 100 മീറ്റർ പിന്നിട്ടത് വെറും 9.55 സെക്കന്റിൽ. ജമൈക്കയുടെ ലോകറെക്കോഡുകാരൻ ഉസൈൻ ബോൾട്ട് 100 മീറ്റർ പിന്നിടാൻ എടുത്ത സമയം 9.58 സെക്കന്റാണ്. Srinivasa Gowda Photo:Twitter ഇതോടെ സോഷ്യൽ മീഡിയയിൽ ശ്രീനിവാസ ഗൗഡ താരമായി. ബോൾട്ടുമായി മത്സരച്ചാൽ ഈ കാളയോട്ടക്കാരൻ പുഷ്പംപോലെ ജയിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. ചെളിയിലൂടെ ഓടുന്നതിനേക്കാൾ അനായാസമാണ് ട്രാക്കിലൂടെയുള്ള ഓട്ടമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. കാളപ്പൂട്ട് മത്സരത്തിലെ 30 വർഷം പഴക്കമുള്ള റെക്കോഡും ഇരുപത്തിയെട്ടുകാരനായ ശ്രീനിവാസ ഗൗഡ മറികടന്നു. 12 കാളപ്പൂട്ട് മത്സരങ്ങളിൽ നിന്നായി ശ്രീനിവാസ ഗൗഡ 29 മെഡലുകളാണ് ഇതുവരെ നേടിയത്. സ്കൂൾ വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ച് ശ്രീനിവാസ പിന്നീട് കെട്ടിടനിർമ്മാണ തൊഴിലാളിയായി. ചെറുപ്പം മുതലെ കാളയോട്ട മത്സരം ശ്രീനിവാസയ്ക്ക് ജീവനായിരുന്നു. ആറു വർഷം മുമ്പാണ് ചെളിക്കണ്ടത്തേക്ക് ഇറങ്ങിയത്. ഈ റെക്കോഡിന്റെ എല്ലാ ക്രെഡിറ്റും കാളകൾക്കുള്ളതാണെന്നും ശ്രീനിവാസ പറയുന്നു. For the uninitiated, this is Kambala!! pic.twitter.com/gQ5zEP5nlL — Donald Quadros (@doniii3) February 13, 2020 Content Highlights: Srinivasa Gowda Kambala Buffalo Jockey Usain Bolt
.
ചെളിയില്‍ കാളകളോടൊപ്പം 100 മീറ്റര്‍ ഓടിയത് 9.55 സെക്കന്റില്‍; ബോള്‍ട്ടിനെ വെല്ലുമോ ഈ ഓട്ടം?. This article is published at 14 February 2020 09:21 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : ചെളിയില്‍, കാളകളോടൊപ്പം, മീറ്റര്‍, ഓടിയത്, സെക്കന്റില്‍, ബോള്‍ട്ടിനെ, വെല്ലുമോ, ഓട്ടം


Share