Kerala Home - മലയാളം - Mathrubhumi - നിഫ്റ്റി 11,200ല്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സിലെ നേട്ടം 362 പോയന്റ്

നിഫ്റ്റി 11,200ല്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സിലെ നേട്ടം 362 പോയന്റ്


30 September 2020 08:38

മുംബൈ: റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ മാറ്റംവരുത്താതിരുന്നതിനെതുടർന്ന് ഓഹരി വിപണി നേട്ടമുണ്ടാക്കി. സെൻസെക്സ് 362.12 പോയന്റ് ഉയർന്ന് 38025.45ലുംനിഫ്റ്റി 98.50 പോയന്റ് നേട്ടത്തിൽ 11200.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1567 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1056 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 167 ഓഹരികൾക്ക് മാറ്റമില്ല. ഇൻഫോസിസ്, ബജാജ് ഫിനാൻസ്, ഗെയിൽ, എച്ച്സിഎൽ ടെക്, യുപിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ശ്രീസിമെന്റ്, ഐഷർ മോട്ടോഴ്സ്, അദാനി പോർട്സ്, എംആൻഡ്എം, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ ക്ലോസ് ചെയ്തത്. ഐടി, ലോഹം, ഫാർമ, എഫ്എംസിജി ഓഹരികൾ ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.7 ശതമാനവും സ്മോൾ ക്യാപ് സൂചിക ഒരുശതമാനവും ഉയർന്നു. .
നിഫ്റ്റി 11,200ല്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സിലെ നേട്ടം 362 പോയന്റ്. This article is published at 30 September 2020 08:38 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : നിഫ്റ്റി, 200ല്‍, ക്ലോസ്, ചെയ്തു, സെന്‍സെക്‌സിലെ, നേട്ടം, പോയന്റ്