Kerala Home - മലയാളം - Mathrubhumi - 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 800 പേര്‍ക്ക് രോഗമുക്തി

1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 800 പേര്‍ക്ക് രോഗമുക്തി


30 September 2020 08:44

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 1298 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. 800 പേർ രോഗമുക്തി നേടി. കോവിഡ് മൂലമുള്ള മൂന്ന് മരണങ്ങൾക്കൂടി ഇന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 219 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 174 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 153 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 136 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 129 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 99 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 74 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 73 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 58 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 46 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 40 പേർക്കും, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 33 പേർക്ക് വീതവും, കൊല്ലം ജില്ലയിൽ നിന്നുള്ള 31 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ജൂലൈ 31ന് മരണമടഞ്ഞ കാസർഗോഡ് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ആഗസ്റ്റ് 2ന് മരണമടഞ്ഞ കാസർഗോഡ് ഉപ്പള സ്വദേശിനി ഷഹർബാനു (73), ആഗസ്റ്റ് 5ന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സിൽവ അടിമൈ (63).
1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 800 പേര്‍ക്ക് രോഗമുക്തി. This article is published at 30 September 2020 08:44 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : 1298, പേര്‍ക്ക്, കോവിഡ്, സ്ഥിരീകരിച്ചു, പേര്‍ക്ക്, രോഗമുക്തി