Kerala Home - മലയാളം - Mathrubhumi - 2600 വര്‍ഷം മുമ്പും 'നാനോടെക്‌നോളജി'; തമിഴ്‌നാട്ടില്‍ നിന്ന് തെളിവുമായി പുരവസ്തു ഗവേഷകര്‍

2600 വര്‍ഷം മുമ്പും 'നാനോടെക്‌നോളജി'; തമിഴ്‌നാട്ടില്‍ നിന്ന് തെളിവുമായി പുരവസ്തു ഗവേഷകര്‍


22 November 2020 12:52

ചെന്നൈ: മനുഷ്യനിർമിതമായ നാനോ പദാർഥങ്ങൾ, 2600 വർഷം മുമ്പ് ഉപയോഗിച്ചിരുന്നതിന് തെളിവുമായി പുരാവസ്തു ഗവേഷകർ. മനുഷ്യർ നാനോവിദ്യകൾ ഉപയോഗിച്ചതിന് ഇതുവരെ ലഭിച്ചതിൽ ഏറ്റവും പഴക്കമേറിയ തെളിവാണ്, തമിഴ്നാട്ടിലെ കീലാടി ഉത്ഖനനകേന്ദ്രത്തിൽ നിന്ന് കണ്ടെത്തിയത്. മൺപാത്രങ്ങളിൾ പൂശിയ മനുഷ്യനിർമിത നാനോപദാർഥങ്ങളാണ് ഗവേഷകർ തിരിച്ചറിഞ്ഞത്. കാർബൺ നാനോട്യൂബുകൾ കൊണ്ടുള്ള പദാർഥമാണ് മൺപാത്രങ്ങളിൽ പൂശിയിട്ടുള്ളതെന്ന്, സയന്റിഫിക് റിപ്പോർട്ട്സ് ജേർണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ട് പറയുന്നു. 2600 വർഷം ഈ നാനോപദാർഥം നിലനിന്നു എന്നത് അത്ഭുതകരമാണ്. ഏതു വിദ്യകളുപയോഗിച്ചാകാം ഉന്നത ഊഷ്മാവിൽ ഈ പാത്രങ്ങൾ നിർമിച്ചതെന്ന ചോദ്യം അവശേഷിക്കുന്നു. മനുഷ്യനിർമിത നാനോപദാർഥങ്ങളുടെ കാര്യത്തിൽ, ഇതുവരെ ലഭിച്ചതിൽ ഏറ്റവും പഴക്കമേറിയതാണിതെന്ന്, പഠനത്തിൽ പങ്കെടുത്ത വെല്ലൂർ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകൻ വിജയാനന്ദ് ചന്ദ്രശേഖരൻ പറഞ്ഞു. എ.ഡി. എട്ടാം നൂറ്റാണ്ടിൽ അല്ലെങ്കിൽ ഒൻപതാം നൂറ്റാണ്ടിൽ ഉള്ളവയായിരുന്നു ഇതുവരെ അറിഞ്ഞതിൽ ഏറ്റവും പഴക്കമേറിയവ. കാർബൺ ആറ്റങ്ങൾ കൃത്യമായി ക്രമീകരിച്ച നിലയിലാണ് ഈ പദാർഥങ്ങളിൽ ഉള്ളത്. മൺപാത്രങ്ങളിൽ പൂശാനുപയോഗിക്കുന്ന വസ്തുക്കൾ സാധാരണയായി കാലാവസ്ഥാമാറ്റങ്ങളിൽ പെട്ട് നശിക്കാറാണ് പതിവ്. എന്നാൽ ഇപ്പോൾ കണ്ടെത്തിയവയ്ക്ക് കേടുപാടില്ലെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. കാർബൺ നാനോപദാർഥങ്ങളുടെ രൂപകൽപനയിലെ പ്രത്യേകത കാരണമാവാം 2600 വർഷത്തോളം അവയ്ക്ക് മാറ്റം സംഭവിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാർബൺ നാനോട്യൂബുകൾക്ക് വൈദ്യുത, താപ ചാലകശേഷി കൂടുതലാണെന്ന് തിരുവനന്തപുരം ഐസറിലെ ശാസ്ത്രജ്ഞൻ എം.എം.ഷൈജു മോൻ പറഞ്ഞു. മൺപാത്രനിർമാണത്തിനിടെ ഉയർന്ന താപനിലയിൽ ആകസ്മികമായി ഇവ രൂപപ്പെട്ടതാകാമെന്ന് അദ്ദേഹം പറഞ്ഞു. മൺപാത്രങ്ങളിൽ പൂശാനുപയോഗിച്ച സസ്യസത്ത്, ഉയർന്ന താപനിലയിൽ യാദൃശ്ചികമായി നാനോപദാർഥമായി മാറിയിരിക്കാമെന്ന്, ഗവേഷകർ അനുമാനിക്കുന്നു. പ്രാചീനകാലത്ത് സസ്യങ്ങളുടെ ചാറും സത്തും മറ്റും മൺപാത്രങ്ങളിൽ പൂശാൻ ഉപയോഗിച്ചിരുന്നു. ഇവ 1100-1400 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ചുട്ടെടുത്തിരുന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന്, അളഗപ്പ യൂണിവേഴ്സിറ്റിയിലെ ചരിത്രാധ്യാപകനായ രാജവേലു എസ് പറഞ്ഞു. ചൂടാക്കുന്നത് മൂലം മൺപാത്രങ്ങൾക്ക് ദൃഢതയും ഈടും വർധിച്ചു. അന്നത്തെ ജനങ്ങൾക്ക് കാർബൺ ഘടനയെ കുറിച്ച് ധാരണയുണ്ടായിരിക്കാനിടയില്ലെന്നും അദ്ദേഹം പറഞ്ഞു. സംഘകാല ചരിത്രത്തെ കുറിച്ചുള്ള ഗവേഷണങ്ങളാണ് കീലാടിയിലെ പഠനങ്ങൾക്കുള്ള പ്രാധാന്യം. സംഘകാല സാഹിത്യത്തിൽ ഉരുക്ക് നിർമാണത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിൽ ഇരുമ്പ് യുഗം നിലനിന്നിരുന്നതായുള്ള വാദം ദൃഢപ്പെടുത്തുന്നതാണ് ഈ ഖനനങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. പുരാതനകാലഘട്ടത്തിലെ നിർമാണപ്രക്രിയകളെ കുറിച്ചുള്ള കൂടുതൽ വിവരം ലഭിച്ചാൽ അത് ആധുനികകാലത്ത് ഉപയോഗപ്രദമാക്കാവുന്നതാണെന്ന് ബെംഗളൂരു നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ.
2600 വര്‍ഷം മുമ്പും 'നാനോടെക്‌നോളജി'; തമിഴ്‌നാട്ടില്‍ നിന്ന് തെളിവുമായി പുരവസ്തു ഗവേഷകര്‍. This article is published at 22 November 2020 12:52 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : 2600, വര്‍ഷം, മുമ്പും, നാനോടെക്‌നോളജി, തമിഴ്‌നാട്ടില്‍, നിന്ന്, തെളിവുമായി, പുരവസ്തു, ഗവേഷകര്‍